www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1784) Idukki (1749) Mostreaded (1611) Crime (1364) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സൂപ്പർ ഹോട്ട്; കിടിലൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി മലൈക അറോറ

Share it:

മുംബൈ: താര സുന്ദരി മലൈക അറോറയുടെ ഹോട്ട് ഫോട്ടോഷൂട്ടാണ് സൈബർ ലോകത്ത് വൈറലാകുന്നത്. മിനി സ്‌കർട്ടിൽ അൾട്രാ ഹോട്ട് ഗ്ലാമർ ലുക്കിലാണ് ഫോട്ടോഷൂട്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം വളരെ വേഗം വൈറലായി.  

രണ്ടു നിറങ്ങളിലുള്ള മിനി സ്‌കർട്ടാണ് വേഷം. കറുപ്പ് ബ്ലേസർ പെയർ ചെയ്‌തിട്ടുണ്ട്‌. ഒരു കുരിശ് മാലയായിരുന്നു പ്രധാന ആക്‌സസറി. ബ്ലാക്ക് ഹീൽസും താരത്തിന്‍റെ ലുക്കിനോട് ചേർന്ന് നിന്നു. 

കാറ്റിൽ പാറുന്ന തരത്തിലായിരുന്നു മുടി സ്‌റ്റൈൽ ചെയ്‌തത്‌. നുപുർ അഗർവാളാണ് ചിത്രങ്ങൾ പകർത്തിയത്. നിരവധി ആരാധകരാണ് താരത്തിന്‍റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് കമന്‍റ് നൽകിയിരിക്കുന്നത്. 

  
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

പോക്‌സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയിൽ 

മലപ്പുറം: പോക്‌സോ കേസിൽ ഇരയായ 18കാരിയെ വാടക വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തേഞ്ഞിപ്പാലത്താണ് സംഭവം. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് മരിച്ചത്. കൂട്ട ബലാത്സംഗം ഉൾപ്പെടെയുള്ള മൂന്ന് പോക്‌സോ കേസുകളിലെ ഇരയാണ് പെൺകുട്ടി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും, കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലുമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ അമ്മയോടും സഹോദരനുമൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഇളയ സഹോദരനെ സ്കൂളിലാക്കാനായി താൻ പോയ സമയത്താണ് കുട്ടി തൂങ്ങി മരിച്ചതെന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വന്ന ശേഷം പല തവണ പെൺകുട്ടിയെ പ്രാതൽ കഴിക്കാനായി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി. അപ്പോൾ ഫോണും എടുത്തില്ല. 

തുടർന്ന് വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ കർട്ടൻ മാറ്റി നോക്കിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് അമ്മ പറയുന്നു. ഉടനെ അയൽപക്കക്കാരെ അടക്കം വിളിച്ച് വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കയറി തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടി മരിച്ചിരുന്നു. 

അവിടെ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിശദമായ അന്വേഷണം തന്നെ പെൺകുട്ടിയുടെ മരണത്തെ സംബന്ധിച്ച് ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബാംഗങ്ങളുടെ മൊഴി വിശദമായി രേഖപ്പെടുത്തും. 

Share it:

Entertainment

Gallery

Post A Comment: