കൊച്ചി: ഹോട്ടൽ മുറിയിൽ ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ മുത്തശി സിപ്‌സിയെ അറസ്റ്റ് ചെയ്‌തത് പള്ളിയിൽ വേഷം മാറി കഴിയുന്നതിനിടെ. തിരുവനന്തപുരം ബീമാ പള്ളിയിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടുന്നത്. അറസ്റ്റ് ഭയന്ന സിപ്‌സി ഇന്നലെ രാത്രിയീലാണ് തിരുവനന്തപുരത്തെത്തിയത്. തുടർന്ന് രാത്രി തമ്പാനൂരിലെ ലോഡ്‌ജിൽ മുറിയെടുത്ത് തങ്ങി.
രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് സിപ്‌സിയെ പിന്തുടരുന്നുണ്ടായിരുന്നു. ലോഡ്‌ജിലെ സിസി ടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. രാവിലെയാണ് ഇവർ പൂന്തുറയിലെ ബീമാ പള്ളിയിലേക്ക് പോയത്. പൂന്തുറയിലുള്ള സുഹൃത്തിന്‍റെ സഹായത്തോടെ ഒളിവിൽ താമസിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇവിടെ എത്തിയത്. ഇവിടെ വേഷം മാറി കഴിയുന്നതിനിടെയാണ് പൊലീസ് സ്ഥലത്തെത്തി പിടികൂടുന്നത്.
ജുവൈനൈൽ ജസ്റ്റിസ് നിയമം 77 പ്രകാരമായിരുന്നു അറസ്റ്റ്. തുടർന്ന് ഇവരെ പൂന്തുറ സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിൽവച്ച് ഇവർ പൊലീസുകാർക്കെതിരെ അസഭ്യ വർഷം നടത്തി. വസ്ത്രം ഉരിഞ്ഞു കളയാൻ അടക്കം ശ്രമിച്ചു. വനിതാ പൊലീസുകാർ എത്തിയാണ് ഇവരെ അടക്കിയത്.
ഇവരെ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം കൊച്ചിയിലേക്ക് കൊണ്ടുവരും. നിരവധി കേസുകളിൽ പ്രതിയായ സിപ്‌സി മുമ്പും പൊലീസിന്‍റെ പിടിയിൽ നിന്നും രക്ഷപെടാനായി വിവസ്ത്രയായി ഓടുക, ദേഹത്ത് മലം പുരട്ടുക, പൊലീസ് സ്റ്റേഷനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുക തുടങ്ങിയ തന്ത്രങ്ങൾ പ്രയോഗിച്ചിട്ടുണ്ട്.
അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും സ്പ്‌സിയുടെയും മകൻ സജീവിന്‍റെയും പേരുണ്ട്. സജീവനെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാളും തിരുവനന്തപുരത്ത് ഒളിവിലാണെന്നാണ് വിവരം. പൊലീസ് ഇയാളെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. കേസിൽ സിപ്‌സിയുടെ കാമുകൻ ജോൺ ബിനോയ് ഡിസൂസയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
13 കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
പത്തനംതിട്ട: 13 വയസുകാരിയെ അമ്മയുടെ പുരുഷ സുഹൃത്ത് പീഡനത്തിനിരയാക്കി. റാന്നിയിലാണ് സംഭവം നടന്നിരിക്കുന്നത്. കേസിൽ റാന്നി സ്വദേശിയായ ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഷിജുവും കുട്ടിയുടെ അമ്മയും തമ്മിൽ അടുപ്പത്തിലായിരുന്നു.
കുട്ടിയുടെ പിതാവ് ഇവരെ ഉപേക്ഷിച്ചു പോയതാണ്. ഇതിനു പിന്നാലെയാണ് ഷിജുവുമായി അടുപ്പത്തിലായത്. കുട്ടിയുടെ അമ്മയെ കാണാൻ പ്രതി ഇടക്കിടെ വീട്ടിൽ എത്താറുണ്ട്.
അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കുട്ടിയെ ഇയാൾ പെൺകുട്ടിയെ കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം പെൺകുട്ടി അധ്യാപകരോട് പറഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.
Post A Comment: