ഇടുക്കി: സീനിയർ വിദ്യാർഥികളുടെ മർദനമേറ്റ പ്ലസ് വൺ വിദ്യാർഥിയെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. വാഴത്തോപ്പ് സർക്കാർ സ്‌കൂളിലാണ് വ്യാഴാഴ്ച്ച രാവിലെ സംഘർഷമുണ്ടായത്. ഇടുക്കി നാരകക്കാനം സ്വദേശി സാബുവിന്‍റെ മകൻ അമലിനാണ് ക്രൂരമായ മർദനമേറ്റത്. സ്‌കൂൾ മുറ്റത്തു നിൽക്കുകയായിരുന്ന അമലിനെ സീനിയർ വിദ്യാർഥികൾ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു.
നാല് പ്ലസ് ടു വിദ്യാർഥികൾ ചേർന്നാണ് മർദനം നടത്തിയതെന്ന് അമൽ പറഞ്ഞു. ഇവരെ സ്കൂള്‍ അധികൃതര്‍ സസ്പെൻഡ് ചെയ്തു. സ്ഥിതി വഷളായതോടെ പ്രിന്‍സിപ്പല്‍ ഇടപെട്ട് പി.ടി.എ പ്രസിഡന്‍റ് അടക്കമുള്ളവരെ വിളിച്ചുവരുത്തി. വിദ്യാർഥിയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നതോടെ നാല് സീനിയര്‍ വിദ്യാർഥികളെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
സംഭവ ശേഷം വൈകിട്ട് വീട്ടിലെത്തിയ അമലിന് കനത്ത വയറുവേദന അടക്കം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. തുടർന്ന് ആദ്യം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടിവയറ്റിലും മറ്റും ചവിട്ടേറ്റതിനാൽ കൂടുതല്‍ പരിശോധനകള്‍ക്കായി അമലിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ അമലിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
13 കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
പത്തനംതിട്ട: 13 വയസുകാരിയെ അമ്മയുടെ പുരുഷ സുഹൃത്ത് പീഡനത്തിനിരയാക്കി. റാന്നിയിലാണ് സംഭവം നടന്നിരിക്കുന്നത്. കേസിൽ റാന്നി സ്വദേശിയായ ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഷിജുവും കുട്ടിയുടെ അമ്മയും തമ്മിൽ അടുപ്പത്തിലായിരുന്നു.
കുട്ടിയുടെ പിതാവ് ഇവരെ ഉപേക്ഷിച്ചു പോയതാണ്. ഇതിനു പിന്നാലെയാണ് ഷിജുവുമായി അടുപ്പത്തിലായത്. കുട്ടിയുടെ അമ്മയെ കാണാൻ പ്രതി ഇടക്കിടെ വീട്ടിൽ എത്താറുണ്ട്.
അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കുട്ടിയെ ഇയാൾ പെൺകുട്ടിയെ കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം പെൺകുട്ടി അധ്യാപകരോട് പറഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.
Post A Comment: