www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1897) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

പേസ്റ്റാണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചു; 17കാരിക്ക് ദാരുണാന്ത്യം

Share it:



മംഗളൂരു: പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ചു പല്ലുതേച്ച 17കാരിക്ക് ദാരുണാന്ത്യം. ശ്രവ്യയെന്ന വിദ്യാർഥിനിയാണ് മരിച്ചത്. സുള്ള്യയിലെ മർകഞ്ച ഗ്രാമത്തിൽ താമസിക്കുന്ന ശ്രവ്യ ഹിജാബ് വിവാദത്തെ തുടർന്ന് കോളെജിന് അവധി പ്രഖ്യാപിച്ചതോടെയാണ് വീട്ടിലെത്തിയത്. ഫെബ്രുവരി 14നായിരുന്നു സംഭവം. 

ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് പല്ല് തേക്കുന്നതിനിടെ, ടൂത്ത് പേസ്റ്റിന് പകരം ബ്രഷിൽ അബദ്ധത്തിൽ എലിവിഷം പുരട്ടി. എന്നിരുന്നാലും, ഉടൻ തന്നെ പറ്റിയ അബദ്ധം മനസിലാക്കി, വെള്ളം ഉപയോഗിച്ച് വായ കഴുകി. പെൺകുട്ടിയുടെ വീട്ടിലെ കുളിമുറിയുടെ ജനാലയ്ക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്.  

അതിനടുത്തായി എലിവിഷവും വച്ചിരുന്നു. മുറി ഇരുട്ടായതിനാൽ ശ്രവ്യ ടൂത്ത് പേസ്റ്റിന് പകരം എലിവിഷം എടുത്ത് പല്ല് തേക്കുകയായിരുന്നു. പിറ്റേന്ന് സുഖമായെന്ന് തോന്നിയെങ്കിലും ഫെബ്രുവരി 17ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പുത്തൂരിലെ ചികിത്സയ്ക്ക് ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.പുത്തൂർ കോളെജിലെ പ്രീ യൂണിവേഴ്സിറ്റി വിദ്യാർഥിനിയായിരുന്നു ശ്രവ്യ.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1

ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു 

തിരുവനന്തപുരം: പാലോട് കുറുപുഴയിൽ ഭാര്യ ഭർത്താവിനെ തലക്കടിച്ച് കൊന്നു. വെമ്പ് ക്ഷേത്രത്തിനു സമീപം കുറപ്പുഴ ആദിത്യ ഭവനിൽ ഷിജു (37) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സൗമ്യ (34) കസ്റ്റഡിയിലാണ്. പരസ്ത്രീ ബന്ധം ആരോപിച്ചാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. കൊലപാതക ശേഷം യുവതി മക്കളുമായി സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയിരുന്നു. 

ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അതിനാൽ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന സംശയമാണ് കൊലപാതകത്തിലേക്ക് നീങ്ങിയത് എന്നാണ് സൗമ്യ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. വീടിന്‍റെ പിന്നിൽ ഫോൺ ചെയ്ത് കൊണ്ടിരിരുന്ന ഷിജുവിന്‍റെ തലയിൽ സിമന്‍റ് ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു. 

ഷിജു മറ്റേതോ സ്ത്രീയുമായി സംസാരിച്ചുകൊണ്ടിരിയുകയാണ് എന്ന് ധരിച്ചാണ് ആക്രമണം. ഇടിയുടെ ആഘാതത്തിൽ നിലത്ത് വീണ ഷിജുവിനെ അവിടെ ടൈൽ കഷണം ഉപയോഗിച്ചും സൗമ്യ ആക്രമിച്ചു. ഇതിന് ശേഷം സൗമ്യ കുട്ടികളേയും കൂട്ടി ഉത്സവം കാണാൻ ക്ഷേത്രത്തിലേക്ക് പോയി. തിരികെ എത്തിയപ്പോഴാണ് കുട്ടികൾ പിതാവ് മരിച്ച് കിടക്കുന്നത് കാണുന്നത്. 

തുടർന്നാണ്‌ സംഭവം പുറത്ത് അറിയുന്നത്. ഗൾഫിലായിരുന്ന ഷിജു ഒരാഴ്ച മുമ്പാണ് നാട്ടിൽ വന്നത്. മകളോട് മോശമായി പെരുമാറിയപ്പോൾ കൊലപ്പെടുത്തി എന്ന രീതിയിലും സൗമ്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ടെങ്കിലും ഇത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.

Share it:

National

Post A Comment: