ബംബോലി: ഐ.എസ്.എൽ സെമി സാധ്യത നിലനിർത്താനുള്ള ജീവൻ മരണ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് മുംബൈ സിറ്റിയെ വീഴ്‌ത്തി കേരളാ ബ്ലാസ്റ്റേഴ്സ്. രണ്ട് ഗോളുകളുമായി ആദ്യ പകുതിയിൽ മുന്നിൽ നിന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ മുംബൈ ഗോൾ കീപ്പറുടെ പിഴവിൽ നിന്നും മൂന്നാം ഗോൾ നേടുകയായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ് സെമി പ്രതീക്ഷ സജീവമാക്കി.
ആല്‍വാരോ വാസ്ക്വസിന്‍റെ ഇരട്ടഗോളും മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്‍റെ വണ്ടര്‍ ഗോളുമാണ് ബ്ലാസ്റ്റേഴ്സിന് ജയമൊരുക്കിയത്. രണ്ടാം പകുതിയില്‍ പെനല്‍റ്റിയില്‍ നിന്ന് ഡിഗോ മീറീഷ്യോ ആണ് മുംബൈയുടെ ആശ്വാസ ഗോള്‍ നേടിയത്. .@sahal_samad gives @KeralaBlasters the lead after some magical display of ball control 🤯⚽
Watch the #KBFCMCFC game live on @DisneyPlusHS - https://t.co/M9nQQEISlu and @OfficialJioTV
Live Updates: https://t.co/AIBfqxhKGf#HeroISL #LetsFootball #KeralaBlastersFC #SahalSamad pic.twitter.com/OHbfu0DEQB
ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ ഒരു സീസണില്‍ രണ്ടു തവണ തോല്‍പ്പിക്കുന്നത്. ജയത്തോടെ 19 കളികളില്‍ 33 പോയന്‍റുള്ള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തിയപ്പോള്‍ തോല്‍വിയോടെ 19 കളികളില്‍ 31 പോയന്‍റുള്ള മുംബൈ സിറ്റി എഫ് സിക്ക് ഹൈദരാബാദ് എഫ് സിക്കെതിരായ അവസാന മത്സരം ജയിച്ചാലും സെമി സ്ഥാനം ഉറപ്പില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു
തിരുവനന്തപുരം: പാലോട് കുറുപുഴയിൽ ഭാര്യ ഭർത്താവിനെ തലക്കടിച്ച് കൊന്നു. വെമ്പ് ക്ഷേത്രത്തിനു സമീപം കുറപ്പുഴ ആദിത്യ ഭവനിൽ ഷിജു (37) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സൗമ്യ (34) കസ്റ്റഡിയിലാണ്. പരസ്ത്രീ ബന്ധം ആരോപിച്ചാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
കൊലപാതക ശേഷം യുവതി മക്കളുമായി സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അതിനാൽ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന സംശയമാണ് കൊലപാതകത്തിലേക്ക് നീങ്ങിയത് എന്നാണ് സൗമ്യ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. വീടിന്‍റെ പിന്നിൽ ഫോൺ ചെയ്ത് കൊണ്ടിരിരുന്ന ഷിജുവിന്‍റെ തലയിൽ സിമന്‍റ് ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു.
ഷിജു മറ്റേതോ സ്ത്രീയുമായി സംസാരിച്ചുകൊണ്ടിരിയുകയാണ് എന്ന് ധരിച്ചാണ് ആക്രമണം. ഇടിയുടെ ആഘാതത്തിൽ നിലത്ത് വീണ ഷിജുവിനെ അവിടെ ടൈൽ കഷണം ഉപയോഗിച്ചും സൗമ്യ ആക്രമിച്ചു. ഇതിന് ശേഷം സൗമ്യ കുട്ടികളേയും കൂട്ടി ഉത്സവം കാണാൻ ക്ഷേത്രത്തിലേക്ക് പോയി.
തിരികെ എത്തിയപ്പോഴാണ് കുട്ടികൾ പിതാവ് മരിച്ച് കിടക്കുന്നത് കാണുന്നത്. തുടർന്നാണ് സംഭവം പുറത്ത് അറിയുന്നത്. ഗൾഫിലായിരുന്ന ഷിജു ഒരാഴ്ച മുമ്പാണ് നാട്ടിൽ വന്നത്. മകളോട് മോശമായി പെരുമാറിയപ്പോൾ കൊലപ്പെടുത്തി എന്ന രീതിയിലും സൗമ്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ടെങ്കിലും ഇത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.
Post A Comment: