കൊച്ചി: മീ ടു ആരോപണം ഉയർന്ന കൊച്ചിയിലെ ടാറ്റൂ ലൈംഗിക പീഡനക്കേസ് പ്രതി ബംഗളൂരുവിലേക്ക് കടന്നതായി സൂചന. പ്രതിക്കെതിരെ കൂടുതൽ യുവതികൾ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ പ്രതി സുജീഷിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
യുവതികൾ സമൂഹ മാധ്യമങ്ങളിൽ വെളിപ്പെടുത്തൽ നടത്തിയതിനു പിന്നാലെ തന്നെ സുജീഷ് ഒളിവിൽ പോയിരുന്നു. പ്രതിയായ പി.എശ്. സുജീഷിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതുവരെ ആറ് പേരാണ് ഇയാൾക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.
2017 മുതൽ ലൈംഗിക പീഡനം നടന്നതായിട്ടാണ് യുവതികളുടെ മൊഴി. ആറ് കേസുകൾ രജിസ്റ്റർ ചെയ്‌തിരിക്കുന്നതിൽ നാലെണ്ണം പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനെല്ലൂരിലുമാണ്. ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയാണ് അവസാനമായി ഇയാൾക്കെതിരെ പരാതി നൽകിയത്. ടാറ്റു ചെയ്യുന്നതിനിടെ പ്രതി തന്നോട് അപമര്യാദയായി പെരുമാറിയെന്നും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന് ഇ മെയിൽ വഴി നൽകിയ പരാതിയിൽ പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
Post A Comment: