കൊച്ചി: സംസ്ഥാനത്ത് സ്വർണവില 38,000 കടന്നു. ഇന്ന് പവന് 800 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 38,160 രൂപയാണ് ഇന്നത്തെ വില. അടുത്തിടെ ആദ്യമായിട്ടാണ് സ്വർണവില 38,000 കടക്കുന്നത്. ഗ്രാമിന് 100 രൂപയുടെ വർധനവുണ്ടായി. 4770 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില.
യുക്രൈനിലെ റഷ്യൻ ആക്രമണമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. സംഘർഷത്തെ തുടർന്ന് ഓഹരി വിപണികൾ ഇടിഞ്ഞിരുന്നു. ഇതിന്‍റെ ചുവടു പിടിച്ചാണ് സ്വർണവിലയിൽ ഉയർച്ചയുുണ്ടായത്. നിലവിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽപേർ മാറുന്നതാണ് വില ഉയരാൻ ഇടയാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച സ്വർണത്തിന് 1000രൂപയുടെ വർധനവാണ് ഉണ്ടായത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
Post A Comment: