ഇടുക്കി: ജില്ലയെ ഞെട്ടിച്ച ഏലക്കാ സ്റ്റോറിലെ സ്ഫോടനത്തിനു പിന്നിൽ ആസൂത്രിത നീക്കമെന്ന് സംശയം. നെടുങ്കണ്ടം കോമ്പയാറിൽ തിങ്കാളാഴ്ച്ച പുലർച്ചെയാണ് ഏലക്കാ സ്റ്റോറിൽ ഉഗ്ര സ്ഫോടനം നടന്നത്. സ്ഫോടനത്തെ തുടർന്ന് സ്റ്റോറിന്‍റെ ഇരുമ്പ് ഷട്ടറും ജനലുകളും ചിതറി തെറിച്ചിരുന്നു.
അതേസമയം സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് സ്ഫോടനത്തിനു പിന്നിൽ ബാഹ്യ ഇടപെടലുണ്ടെന്ന സംശയത്തിലേക്കാണ് നീങ്ങുന്നത്. പുറത്ത് നിന്ന് ആരോ ജനാലയിലൂടെ സ്റ്റോറിലേക്ക് ഇന്ധനം ഒഴിച്ച് തീ കൊളുത്തിയതാണെന്ന സംശയമാണ് ബലപ്പെടുന്നത്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
സ്റ്റോറിനു സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സയന്‍റിഫിക് ഓഫീസറുടെ റിപ്പോർട്ടിനൊപ്പം സാമ്പിളുകളുടെ ലാബ് പരിശോധനാ ഫലവും കൂടി ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകു എന്നാണ് പൊലീസ് ഭാഷ്യം.
കട്ടപ്പന ഡി.വൈ.എസ്.പി.യുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. സ്റ്റോർ ഉടമയുടെയും തൊഴിലാളികളുടെയും പശ്ചാത്തലം പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സ്ഫോടക വസ്തുക്കളുടെ സാന്നിദ്ധ്യം കെട്ടിടത്തിനുള്ളിൽ കണ്ടെത്താനാവാഞ്ഞതിനാൽ ബോംബ് സ്ഫോടനമെന്ന സാധ്യത പൊലീസ് തുടക്കത്തിലേ തള്ളിയിരുന്നു.
സ്റ്റോറിന്‍റെ പ്രവർത്തനം അവസാനിപ്പിക്കാനായുള്ള സംഘടിത നീക്കമാണോ സംഭവത്തിന് പിന്നിലെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കോമ്പയാർ ബ്ലോക്ക് നമ്പർ 738-ൽ മുഹമ്മദ് ബഷീറിന്‍റെ ഉടമസ്ഥതയിലുള്ള ഏലം സ്റ്റോറിലാണ് തിങ്കളാഴ്ച്ച പുലർച്ച സ്ഫോടനം നടന്നത്. സ്ഫോടനം നടന്ന സമയം കെട്ടിടത്തിനുള്ളിൽ കിടന്നുറങ്ങിയിരുന്ന അതിഥി തൊഴിലാളി മധ്യപ്രദേശ് സ്വദേശി രോഹിത് കുമാർ (19) അത്ഭുതകരമായി രക്ഷപെട്ടു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു
ഖർഖീവ്: റഷ്യൻ സേനയുടെ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. ഖർഖീവിൽ നടന്ന ഷെല്ലാക്രമണത്തിലാണ് കർണാടക സ്വദേശിയും നാലാം വർഷ മെഡിക്കൽ വിദ്യാർഥിയുമായ നവീൻ ജ്ഞാനഗൗഡർ കൊല്ലപ്പെട്ടത്. ഖർഖീവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളടക്കം ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ നവീൻ ക്യൂ നിൽക്കുമ്പോൾ ആണ് ഷെല്ലാക്രമണം നടന്നത് എന്നാണ് സൂചന. ഈ സമയത്ത് നഗരത്തിൽ ഗവർണർ ഹൗസ് ലക്ഷ്യമിട്ടുകൊണ്ട് റഷ്യ ഷെല്ലാക്രമണം നടത്തുകയായിരുന്നു.
ഒരു ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിലെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്ത ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യവക്താവാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട നവീന്‍റെ മാതാപിതാക്കൾ ചെന്നൈയിലാണുള്ളത് എന്നാണ് വിവരം. ഇവരുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ഷെല്ലാക്രമണത്തിൽ കഴിഞ്ഞ ദിവസം ഒരു ഇസ്രയേലി പൗരനും കൊല്ലപ്പെട്ടിരുന്നു.
Post A Comment: