കൊച്ചി: ടാറ്റു ചെയ്യുന്നതിനിടെ ആർട്ടിസ്റ്റിന്‍റെ ലൈംഗികാതിക്രമത്തിനിരയായ യുവതികളുടെ വാർത്തകളാണ് കൊച്ചിയിൽ നിന്നും പുറത്ത് വരുന്നത്. നഗരത്തിലെ തന്നെ പ്രമുഖ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ പരാതി ഉയർന്നതിനു പിന്നാലെ ഏഴോളം യുവതികൾ പൊലീസ് കമ്മിഷ്‌ണർക്ക് പരാതി നൽകുകയും ചെയ്‌തു. കൂടുതൽ പേർ വരും ദിവസങ്ങളിൽ പരാതിയുമായി എത്തുമെന്നാണ് യുവതികൾ നൽകുന്ന വിവരം.
ടാറ്റൂ, മേക്കപ്പ് സെന്‍ററുകൾ കേന്ദ്രീകരിച്ച് സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും വ്യാപകമായി ലൈംഗിക ചൂഷണത്തിനു വിധേയമാക്കുന്നുണ്ടെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. കൊച്ചിയിലെ ടാറ്റൂ സെന്‍ററിനെ കുറിച്ച് പരാതി ഉയർന്നതിനു പിന്നാലെ തന്നെ നഗരത്തിലെ അടക്കം ടാറ്റൂ സെന്‍ററുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.
ഞെട്ടിക്കുന്ന വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളെ മാതൃകയാക്കി കേരളത്തിലും അടുത്തിടെയായി ടാറ്റൂ പതിപ്പിക്കൽ ഹരമായിക്കൊണ്ടിരിക്കുകയാണ്. കൗമാരം പിന്നിട്ട പെൺകുട്ടികൾക്കിടയിലാണ് ടാറ്റൂ പതിപ്പിക്കൽ കൂടുതൽ വ്യാപകമാകുന്നത്. സ്വന്തം നിലയിൽ ഇത്തരം സ്ഥാപനങ്ങളിലെത്തുന്ന കുട്ടികളെയും യുവതികളെയുമാണ് മിക്കപ്പോഴും ചില ആർട്ടിസ്റ്റുമാർ ലൈംഗിക ചൂഷണത്തിനിരയാക്കുന്നത്.
ടാറ്റു പതിക്കുന്നതിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുക, വസ്ത്രം മാറ്റുക, സ്വകാര്യ ഭാഗത്ത് സ്‌പർശിക്കുക തുടങ്ങിയ രീതികൾ പിന്തുടരുന്നവരും ഉണ്ട്. പ്രതികരിക്കാൻ മടിക്കുന്നവരെ കൂടുതൽ ചൂഷണങ്ങൾക്ക് ഇരയാക്കുന്നതാണ് ഇവരുടെ രീതി.
ഇതിനിടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം ടാറ്റൂ പതിപ്പിക്കാൻ ഇഷ്ടപ്പെടുന്നവരും ഉണ്ട്. ഇക്കൂട്ടത്തിൽ സ്ത്രീകളും പുരുഷൻമാരും ഉണ്ടെന്നാണ് വിവരം. സിനിമാ- സീരിയൽ താരങ്ങൾ വരെ ഇത്തരത്തിൽ സ്വകാര്യ ഭാഗത്ത് ടാറ്റു പതിപ്പിക്കാൻ ഇത്തരം സെന്‍ററുകളുടെ സമീപിക്കാറുണ്ടത്രേ. ഇത്തരത്തിൽ എത്തുന്നവരും ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാകുന്നത് പതിവാണ്. എന്നാൽ മാനഹാനി ഭയന്ന് പലരും ഇക്കാര്യം പുറത്ത് പറയാൻ ധൈര്യപെടാറില്ല.
ഇപ്പോൾ ടാറ്റൂ സ്റ്റുഡിയോകൾക്കെതിരെ സോഷ്യൽ മീഡിയ ക്യാമ്പെയിൻ ആരംഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ നിരവധി പേർ പരാതിയുമായി രംഗത്തെത്തുകയും ചെയ്‌തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ തന്നെ തങ്ങൾക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുന്നവരും നിരവധിയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു
കീവ്: യുദ്ധം തുടരുന്ന യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു. കേന്ദ്ര മന്ത്രി വി.കെ. സിങ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാർഥിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. കീവില്‍ നിന്ന് ലിവീവിലേക്കുള്ള യാത്രയിലാണ് ഇന്ത്യന്‍ വിദ്യാർഥിക്ക് വെടിയേറ്റത്. കാറില്‍ രക്ഷപ്പെടുമ്പോഴാണ് വെടിയേറ്റതെന്നും പാതി വഴിയില്‍ തിരികെ കൊണ്ടുപോയെന്നും വി.കെ സിങ് പറഞ്ഞു.
അതേസമയം യുദ്ധം തുടരുമെന്നാണ് റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ നിലപാട്. നിലവിൽ യുക്രൈന്‍റെ തീര നഗരങ്ങളിൽ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് റഷ്യൻ സേന. യുക്രൈനെ നിരായുധീകരിക്കാതെ പിന്മാറില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കി.
അതിനിടെ, യുക്രൈന്‍ നഗരമായ എനര്‍ഗൊദാര്‍ നഗരത്തിലെ സേപോര്‍സെയിലെ ആണവ നിലയത്തിന് നേരെ ആക്രമണം ഉണ്ടായി. ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും നിലയത്തിന് സമീപത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും യുക്രൈനിയന്‍ സൈന്യം സ്ഥിരീകരിച്ചു.
Post A Comment: