സന: യെമൻ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചു. ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
2017 ജൂലൈ 25നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. യെമന്‍ സ്വദേശിയായ തലാല്‍ അബ്ദുമഹ്ദിയെ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുകയും മൃതദേഹം വീടിന് മുകളിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. ഈ കേസില്‍ നിമിഷ പ്രിയയ്ക്ക് കീഴ് കോടതി വധശിക്ഷ വിധിച്ചിരുന്നു.
വധശിക്ഷയില്‍ ഇളവ് വേണമെന്ന നിമിഷ പ്രിയയുടെ അപ്പീലാണ് ഇന്ന് മൂന്നംഗ ബെഞ്ച് പരിഗണിച്ചത്. ആത്മരക്ഷാര്‍ഥമാണ് കൊല നടത്തിയതെന്നും, സ്ത്രീയെന്ന പരിഗണന നല്‍കണമെന്നുമാണ് അപ്പീലില്‍ ആവശ്യപ്പെട്ടത്. യെമനില്‍ ജോലി ചെയ്‌തുവരുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് തലാല്‍ അബ്ദുമഹ്ദി, പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയയെ സമീപിച്ചത്.
ഇതിനുശേഷം നിമിഷയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവാങ്ങുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. പീഡനം സഹിക്കാനാകാതെയാണ് നിമിഷ പ്രിയ തലാലിനെ അമിതമായ അളവില്‍ മരുന്ന് കുത്തിവെച്ച് കൊന്നത്. യെമന്‍ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാന്‍റെയും മറ്റൊരു യുവാവിന്‍റെയും നിര്‍ദേശം അനുസരിച്ചാണ് കൊലപാതകം നടത്തിയത്.
വധശിക്ഷയില്‍ നിന്ന് നിമിഷ പ്രിയയ്ക്ക് രക്ഷപെടാനുള്ള മറ്റൊരു വഴി കൊല ചെയ്യപ്പെട്ടയാളുടെ കുടുംബത്തില്‍ നിന്ന് മാപ്പ് ലഭിക്കുക എന്നതാണ്. എന്നാല്‍ ഇതിന് തലാലിന്‍റെ കുടുംബം തയ്യാറായിട്ടില്ല. കൂടാതെ കഴിഞ്ഞ ആഴ്ച കേസില്‍ വാദം കേള്‍ക്കുന്നതിനിടെ തലാലിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും കോടതിക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു. വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
പെട്രൊൾ വില 25 രൂപവരെ ഉയർന്നേക്കും
ന്യൂഡെൽഹി: ഇന്ധന വില വർധനവ് ഇന്നു മുതൽ ആരംഭിക്കുമെന്ന് സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇന്ധനവില വർധനയെ കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നത്. അന്താരാഷ്ട്ര തലത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയർന്നു നിൽക്കുന്നതിനാൽ വോട്ടിങ് കഴിഞ്ഞാലുടൻ ഇന്ധനവില ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആഗോളവിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 130 ഡോളർ വരെ എത്തി. റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്നാണ് ക്രൂഡോയിൽ വില കുതിച്ചുയർന്നത്. ബ്രെന്‍റ് ക്രൂഡ് ഓയിലിന്‍റെ വില 130 ഡോളർ വരെ ഉയർന്നു. 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയിൽ വില ഒൻപത് ശതമാനമാണ് ഉയർന്നത്. റഷ്യയിൽ നിന്നുള്ള എണ്ണയ്ക്ക് യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ക്രൂഡ് ഓയിൽ വില ഉയർന്നത്. നൂറിലേറെ ദിവസമായി ഇന്ത്യയിൽ മാറ്റമില്ലാതെ തുടരുന്ന പെട്രോൾ - ഡീസൽ വിലയിലും കാര്യമായ വാർധനവുണ്ടാകുമെന്നാണ് വിവരം.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില 85 ഡോളറിൽ നിൽക്കുമ്പോഴാണ് അവസാനമായി ഇന്ത്യയിൽ പെട്രോൾ ഡീസൽ വില ഉയർന്നത്. രാജ്യത്ത് പെട്രോൾ വിലയിൽ ഒറ്റയടിക്ക് 25 രൂപ വരെ ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. ഉത്തർപ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിന്‍റെ അവസാനഘട്ടമാണ് ഇന്ന്. ഈ സാഹചര്യത്തിൽ വോട്ടെടുപ്പ് കഴിഞ്ഞാലുടൻ രാജ്യത്തെ എണ്ണക്കമ്പനികൾ പെട്രോൾ ഡീസൽ വില ഉയർത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
Post A Comment: