ക്ലാസിനിടെ തന്നെ തല്ലിയ അധ്യാപികക്കെതിരെ പരാതിയുമായി മൂന്നാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിൽ. തെലങ്കാനയിലെ ബയ്യാരം സ്വകാര്യ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ കണക്ക് അധ്യാപികയ്ക്കെതിരെ പരാതിയുമായിട്ടാണ് കുട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്.
ക്ലാസിനിടെ തന്നെ അധ്യാപിക മർദിച്ചെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നുമായിരുന്നു കുട്ടിയുടെ ആവശ്യം. സ്റ്റേഷനിലെത്തിയ കുട്ടിയുടെ പരാതി എസ്.ഐ രമാ ദേവിയുടെ നേതൃത്വത്തിൽ ചോദിച്ച് മനസിലാക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നു.
മൂന്നാം ക്ലാസുകാരനായ അനിൽ എന്ന വിദ്യാർഥിയാണ് പരാതിക്കാരൻ. ക്ലാസിനിടെ ബഹളം വച്ചതിനും പാഠഭാഗം പഠിക്കാതെ വന്നതിനുമാണ് അധ്യാപിക വഴക്ക് പറഞ്ഞതും മർദിച്ചതും. ക്ലാസ് കഴിഞ്ഞതോടെ സ്‌കൂളിൽ നിന്നിറങ്ങിയ കുട്ടി നേരെ 200 മീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു.
വനിതാ എസ്.ഐയോടെ പരാതി പറഞ്ഞ വിദ്യാർഥി അധ്യാപികക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. പരാതി വിശദമായി കേട്ട എസ്.ഐ നേരിട്ട് സ്‌കൂളിലെത്തി വിവരങ്ങൾ അന്വേഷിച്ചു. പിന്നീട് ചർച്ചയിലൂടെ പ്രശ്‌നം പരിഹരിച്ചാണ് എസ്.ഐ മടങ്ങിയത്. കുട്ടികളെ തല്ലരുതെന്ന് അധ്യാപികയ്ക്ക് നിർദേശം നൽകിയതായും പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
പെട്രൊൾ വില 25 രൂപവരെ ഉയർന്നേക്കും
ന്യൂഡെൽഹി: ഇന്ധന വില വർധനവ് ഇന്നു മുതൽ ആരംഭിക്കുമെന്ന് സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇന്ധനവില വർധനയെ കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നത്. അന്താരാഷ്ട്ര തലത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയർന്നു നിൽക്കുന്നതിനാൽ വോട്ടിങ് കഴിഞ്ഞാലുടൻ ഇന്ധനവില ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആഗോളവിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 130 ഡോളർ വരെ എത്തി. റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്നാണ് ക്രൂഡോയിൽ വില കുതിച്ചുയർന്നത്. ബ്രെന്‍റ് ക്രൂഡ് ഓയിലിന്‍റെ വില 130 ഡോളർ വരെ ഉയർന്നു. 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയിൽ വില ഒൻപത് ശതമാനമാണ് ഉയർന്നത്. റഷ്യയിൽ നിന്നുള്ള എണ്ണയ്ക്ക് യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ക്രൂഡ് ഓയിൽ വില ഉയർന്നത്. നൂറിലേറെ ദിവസമായി ഇന്ത്യയിൽ മാറ്റമില്ലാതെ തുടരുന്ന പെട്രോൾ - ഡീസൽ വിലയിലും കാര്യമായ വാർധനവുണ്ടാകുമെന്നാണ് വിവരം.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില 85 ഡോളറിൽ നിൽക്കുമ്പോഴാണ് അവസാനമായി ഇന്ത്യയിൽ പെട്രോൾ ഡീസൽ വില ഉയർന്നത്. രാജ്യത്ത് പെട്രോൾ വിലയിൽ ഒറ്റയടിക്ക് 25 രൂപ വരെ ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. ഉത്തർപ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിന്‍റെ അവസാനഘട്ടമാണ് ഇന്ന്. ഈ സാഹചര്യത്തിൽ വോട്ടെടുപ്പ് കഴിഞ്ഞാലുടൻ രാജ്യത്തെ എണ്ണക്കമ്പനികൾ പെട്രോൾ ഡീസൽ വില ഉയർത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
Post A Comment: