തിരുവല്ല: ഫ്ലാറ്റിൽ തനിച്ചു താമസിക്കുന്ന വയോധികനെ പരിചരിക്കാനെത്തിയ മെയിൽ നഴ്‌സ് എടിഎം കാർഡ് തട്ടിയെടുത്ത് പണം കവർന്നു. പത്തനാപുരം കണ്ടയംവീട്ടിൽ രാജീവ് (38) ആണ് കേസിൽ അറസ്റ്റിലായത്. തിരുവല്ല ചിലങ്ക തീയേറ്ററിനു സമീപത്തെ ബി ടെക് ഫ്ലാറ്റിലെ താമസക്കാരനായ പി.എ. എബ്രഹാമിന്‍റെ പണമാണ് പലതവണയായി ഇയാൾ തട്ടിയെടുത്തത്.
ഫ്ലാറ്റിൽ തനിച്ച് താമസിക്കുകയായിരുന്ന എബ്രഹാമിനെ പരിചരിക്കാനായിട്ടാണ് രാജീവ് വീട്ടിലെത്തിയത്. പുനലൂരിലെ ഒരു ഏജൻസി മുഖേനയാണ് ഇയാൾ കഴിഞ്ഞ ജനുവരിയിൽ ഫ്ലാറ്റിലെത്തിയത്. തുടർന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന എബ്രഹാമിന്‍റെ എ.ടി.എം കാർഡ് കൈക്കലാക്കിയ രാജീവ് കാർഡിന്‍റെ കവറിൽ രേഖപ്പെടുത്തിയ പിൻ നമ്പർ ഉപയോഗിച്ചാണ് പണം കവർന്നത്.
പലതവണയായി ഒന്നര ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തു. വിദേശത്തുള്ള മകൻ പണം അയച്ചത് അറിയിക്കാൻ കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ സംശയം തോന്നി തോന്നി പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിൽ നിന്നും പണം നഷ്‌ടമായത് അറിഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജീവ് പിടിയിലാകുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
Post A Comment: