ഉദുമ: ഒരേ സ്‌കൂളിലെ ഏഴോളം വിദ്യാർഥിനികൾ ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. കല്യോട്ട് അരങ്ങനടുക്കം സ്വദേശി മണിയാണ് അറസ്റ്റിലായത്. കാസർകോഡ് ജില്ലയിലെ ഒരു സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
സ്‌കൂളിൽ നടത്തിയ ബോധവൽക്കരണ പരിപാടിയിലാണ് എഴോളം കുട്ടികൾ തങ്ങൾ ലൈംഗിക ചൂഷണത്തിനിരയായ വിവരം വെളിപ്പെടുത്തിയത്. ഏഴ് പേരെയും പീഡിപ്പിച്ചത് പല സമയങ്ങളിലായിരുന്നു.
പ്രതികളെന്ന് സംശയിക്കുന്ന നാല് പേർക്കായി അന്വേഷണം ആരംഭിച്ചതായും ബേക്കൽ പൊലീസ് അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
എ.ടി.എം തട്ടിയെടുത്ത് കവർച്ച; നഴ്‌സ് അറസ്റ്റിൽ
തിരുവല്ല: ഫ്ലാറ്റിൽ തനിച്ചു താമസിക്കുന്ന വയോധികനെ പരിചരിക്കാനെത്തിയ മെയിൽ നഴ്‌സ് എടിഎം കാർഡ് തട്ടിയെടുത്ത് പണം കവർന്നു. പത്തനാപുരം കണ്ടയംവീട്ടിൽ രാജീവ് (38) ആണ് കേസിൽ അറസ്റ്റിലായത്. തിരുവല്ല ചിലങ്ക തീയേറ്ററിനു സമീപത്തെ ബി ടെക് ഫ്ലാറ്റിലെ താമസക്കാരനായ പി.എ. എബ്രഹാമിന്‍റെ പണമാണ് പലതവണയായി ഇയാൾ തട്ടിയെടുത്തത്.
ഫ്ലാറ്റിൽ തനിച്ച് താമസിക്കുകയായിരുന്ന എബ്രഹാമിനെ പരിചരിക്കാനായിട്ടാണ് രാജീവ് വീട്ടിലെത്തിയത്. പുനലൂരിലെ ഒരു ഏജൻസി മുഖേനയാണ് ഇയാൾ കഴിഞ്ഞ ജനുവരിയിൽ ഫ്ലാറ്റിലെത്തിയത്. തുടർന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന എബ്രഹാമിന്‍റെ എ.ടി.എം കാർഡ് കൈക്കലാക്കിയ രാജീവ് കാർഡിന്‍റെ കവറിൽ രേഖപ്പെടുത്തിയ പിൻ നമ്പർ ഉപയോഗിച്ചാണ് പണം കവർന്നത്.
പലതവണയായി ഒന്നര ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തു. വിദേശത്തുള്ള മകൻ പണം അയച്ചത് അറിയിക്കാൻ കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ സംശയം തോന്നി തോന്നി പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിൽ നിന്നും പണം നഷ്‌ടമായത് അറിഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജീവ് പിടിയിലാകുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Post A Comment: