തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ തിങ്കളാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്‍റെ സ്വാധീനത്തിലാണ് മഴ മുന്നറിയിപ്പ്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
നേരത്തെ ബുധനാഴ്ച്ച മുതൽ മഴ ലഭിക്കുമെന്നായിരുന്നു പ്രവചനം. എന്നാൽ ഇത് പിന്നീട് പിൻവലിച്ചിരുന്നു. ശ്രീലങ്കൻ തീരത്തു നിന്ന് 360 കിലോമീറ്റർ തെക്ക് പടിഞ്ഞാറായിട്ടാണ് ഇപ്പോൾ ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. ഇത് അതിതീവ്ര ന്യൂനമർദമായി രൂപം പ്രാപിച്ച് തമിഴ്‌നാടിന്‍റെ വടക്ക് ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യത.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു
കീവ്: യുദ്ധം തുടരുന്ന യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു. കേന്ദ്ര മന്ത്രി വി.കെ. സിങ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാർഥിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. കീവില്‍ നിന്ന് ലിവീവിലേക്കുള്ള യാത്രയിലാണ് ഇന്ത്യന്‍ വിദ്യാർഥിക്ക് വെടിയേറ്റത്. കാറില്‍ രക്ഷപ്പെടുമ്പോഴാണ് വെടിയേറ്റതെന്നും പാതി വഴിയില്‍ തിരികെ കൊണ്ടുപോയെന്നും വി.കെ സിങ് പറഞ്ഞു.
അതേസമയം യുദ്ധം തുടരുമെന്നാണ് റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ നിലപാട്. നിലവിൽ യുക്രൈന്‍റെ തീര നഗരങ്ങളിൽ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് റഷ്യൻ സേന. യുക്രൈനെ നിരായുധീകരിക്കാതെ പിന്മാറില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കി.
അതിനിടെ, യുക്രൈന്‍ നഗരമായ എനര്‍ഗൊദാര്‍ നഗരത്തിലെ സേപോര്‍സെയിലെ ആണവ നിലയത്തിന് നേരെ ആക്രമണം ഉണ്ടായി. ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും നിലയത്തിന് സമീപത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും യുക്രൈനിയന്‍ സൈന്യം സ്ഥിരീകരിച്ചു.
Post A Comment: