കോഴിക്കോട്: ദുബായിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ യുടൂബറും വ്ലോഗറുമായ റിഫ മെഹനുവും ഭർത്താവുമായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായി ബന്ധുക്കൾ. കഴിഞ്ഞ ദിവസമാണ് ദുബായിലെ താമസ സ്ഥലത്ത് റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് എത്തിച് സംസ്‌കരിക്കുകയും ചെയ്‌തു. അതേസമയം സൈബർ ലോകത്ത് ഒട്ടേറെ ആരാധകരുണ്ടായിരുന്ന റിഫയുടെ മരണം പലരും ഞെട്ടലോടെയാണ് കേട്ടത്.
ഭർത്താവുമൊത്തുള്ള സന്തോഷരമായ വീഡിയോകൾ അടക്കം സോഷ്യൽ മീഡിയയിൽ പങ്കുവക്കാറുണ്ടായിരുന്നു. എന്നാൽ ഇവരുടെ യഥാർഥ ജീവിതം അത്ര സുഖകരമല്ലെന്ന സൂചനകളാണ് ബന്ധുക്കളും അടുത്ത കൂട്ടുകാരും വ്യക്തമാക്കുന്നത്.
കാസർകോട് നീലേശ്വരം സ്വദേശിയായ മെഹനാസും റിഫയും ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. വീട്ടുകാരുടെ സമ്മതത്തോടെ തന്നെയായിരുന്നു വിവാഹം. എന്നാൽ ബന്ധുക്കളിൽ പലർക്കും വിവാഹത്തോട് താൽപര്യമുണ്ടായിരുന്നില്ല. 18 വയസ് തികഞ്ഞയുടനായിരുന്നു റിഫയുടെ വിവാഹം. ഒന്നര വയസുള്ള കുട്ടിയുമുണ്ട്.
മൂന്ന് മാസം മുമ്പാണ് ജോലി തേടി ഇരുവരും ദുബായിലെത്തിയത്. സന്ദർശക വിസയിലായിരുന്നു ദുബായ് സന്ദർശനം. ഇടക്ക് കുഞ്ഞിനെ നാട്ടിലാക്കാൻ റിഫ തനിച്ച് നാട്ടിലേക്ക് വന്നിരുന്നു. പിന്നീട് തിരികെയെത്തിയെങ്കിലും ജോലിയുടെ കാര്യവുമായി ബന്ധപ്പെട്ട് വീണ്ടും തർക്കങ്ങളുണ്ടായി. സ്വന്തമായി വീടില്ലാതിരുന്ന റിഫയ്ക്ക് എങ്ങനെയും ഒരു വീട് വയ്ക്കുകയെന്നതായിരുന്നു ലക്ഷ്യം.
റിഫയുടെ കുടുംബം ഒരു ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. ഭർത്താവ് മെഹനാസിനും ജോലി ഉണ്ടായിരുന്നില്ല. ദുബായിലെത്തിയ റിഫയ്ക്ക് പർദ കടയിൽ ജോലി കിട്ടി. എന്നാൽ മെഹനാസിനു ജോലി ലഭിക്കാതെ വന്നതോടെ മൂന്ന് മാസം കഴിഞ്ഞ് വിസ കാലാവധി പൂർത്തിയായതോടെ മെഹനാസിനു നാട്ടിലേക്ക് വരേണ്ട സമയമായിരുന്നു. റിഫയെയും ഒപ്പം നാട്ടിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നതായും സൂചനകളുണ്ട്.
ഇരുവരും തമ്മിലുള്ള വീഡിയോകളിൽ വലിയ ഐക്യമുണ്ടായിരുന്നെങ്കിലും യഥാർഥ ജീവിതം അങ്ങനെ അല്ലായിരുന്നുവെന്നും ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു. റിഫയ്ക്ക് സോഷ്യൽ മീഡിയ പ്രമോഷനുകളിലൂടെ വരുമാനം ലഭിച്ചിരുന്നു.
ഈ പണമെല്ലാം ഉപയോഗിച്ചിരുന്നത് മെഹനാസാണ്. റിഫയുടെ ഫോൺ പോലും മെഹനാസിന്‍റെ കൈവശമായിരുന്നു. മരണത്തിനു തലേ ദിവസം റിഫ വീട്ടിലേക്ക് ഫോൺ ചെയ്‌തത് കടയിലെ ഫോണിൽ നിന്നായിരുന്നു. റിഫയെ ലഭിക്കണമെങ്കിൽ മെഹനാസിന്‍റെ ഫോണിൽ വിളിക്കേണ്ട സ്ഥിതിയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു
കീവ്: യുദ്ധം തുടരുന്ന യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു. കേന്ദ്ര മന്ത്രി വി.കെ. സിങ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാർഥിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. കീവില്‍ നിന്ന് ലിവീവിലേക്കുള്ള യാത്രയിലാണ് ഇന്ത്യന്‍ വിദ്യാർഥിക്ക് വെടിയേറ്റത്. കാറില്‍ രക്ഷപ്പെടുമ്പോഴാണ് വെടിയേറ്റതെന്നും പാതി വഴിയില്‍ തിരികെ കൊണ്ടുപോയെന്നും വി.കെ സിങ് പറഞ്ഞു.
അതേസമയം യുദ്ധം തുടരുമെന്നാണ് റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ നിലപാട്. നിലവിൽ യുക്രൈന്‍റെ തീര നഗരങ്ങളിൽ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് റഷ്യൻ സേന. യുക്രൈനെ നിരായുധീകരിക്കാതെ പിന്മാറില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കി.
അതിനിടെ, യുക്രൈന്‍ നഗരമായ എനര്‍ഗൊദാര്‍ നഗരത്തിലെ സേപോര്‍സെയിലെ ആണവ നിലയത്തിന് നേരെ ആക്രമണം ഉണ്ടായി. ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും നിലയത്തിന് സമീപത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും യുക്രൈനിയന്‍ സൈന്യം സ്ഥിരീകരിച്ചു.
Post A Comment: