തിരുവനന്തപുരം: പരസ്ത്രീ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യ തലക്കടിച്ചു കൊന്ന യുവാവ് 50 ലക്ഷം രൂപ നറുക്കെടുപ്പിലൂടെ ലഭിച്ച ഭാഗ്യവാൻ. കഴിഞ്ഞ ദിവസമാണ് പാലോട് കുറുപുഴയിൽ വെമ്പ് ക്ഷേത്രത്തിനു സമീപം ആദിത്യ ഭവനിൽ ഷിജു (40) കൊല്ലപ്പെട്ടത്.
കേസിൽ ഭാര്യ സൗമ്യ (33) അറസ്റ്റിലായിരുന്നു. വീടിനു പിന്നിൽ ഫോൺ വിളിച്ചു നിന്ന ഷിജുവിനെ സൗമ്യ ഹോളോ ബ്രിക്‌സ് കട്ടക്കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അതേസമയം കൊല്ലപ്പെട്ട ഷിജുവിന്‍റെ ജീവിതം ഒരു സിനിമാ കഥ പോലെ വിചിത്രമായിരുന്നു. എട്ട് വർഷം മുമ്പ് മസ്‌കറ്റിൽവച്ചാണ് ഷിജുവിനെ തേടി ഭാഗ്യം എത്തിയത്. അവിടുത്തെ ഒരു സൂപ്പർ മാർക്കറ്റിൽ നടന്ന നറുക്കെടുപ്പിലാണ് ഷിജുവിന് 50 ലക്ഷം രൂപ ലഭിച്ചത്.
കിട്ടിയ പണം കൊണ്ട് നാട്ടിൽ സ്ഥലം വാങ്ങി വലിയൊരു വീടും പണിതിരുന്നു. എന്നാൽ ഭാര്യയുടെ സംശയ രോഗത്തെ തുടർന്ന് ഇവർക്കിടയിൽ അസ്വാരസ്യങ്ങൾ പതിവായിരുന്നു. ഇതോടെ വീട്ടിൽ സമാധാനമായി കിടന്നുറങ്ങാൻ കഴിഞ്ഞിരുന്നില്ലെന്ന് ഷിജുവിന്‍റെ സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു.
ചൊവ്വാഴ്ച്ച രാത്രി പത്തരയോടെയാണ് ഷിജുവിനെ ഭാര്യ തലക്കടിച്ച് കൊന്നത്. കൊലപാതകത്തിനു ശേഷം വീട്ടിൽ നിന്നിറങ്ങിയ സൗമ്യ ക്ഷേത്രത്തിൽ പോയിരുന്നു. പിന്നീട് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
എ.ടി.എം തട്ടിയെടുത്ത് കവർച്ച; നഴ്‌സ് അറസ്റ്റിൽ
തിരുവല്ല: ഫ്ലാറ്റിൽ തനിച്ചു താമസിക്കുന്ന വയോധികനെ പരിചരിക്കാനെത്തിയ മെയിൽ നഴ്‌സ് എടിഎം കാർഡ് തട്ടിയെടുത്ത് പണം കവർന്നു. പത്തനാപുരം കണ്ടയംവീട്ടിൽ രാജീവ് (38) ആണ് കേസിൽ അറസ്റ്റിലായത്. തിരുവല്ല ചിലങ്ക തീയേറ്ററിനു സമീപത്തെ ബി ടെക് ഫ്ലാറ്റിലെ താമസക്കാരനായ പി.എ. എബ്രഹാമിന്‍റെ പണമാണ് പലതവണയായി ഇയാൾ തട്ടിയെടുത്തത്.
ഫ്ലാറ്റിൽ തനിച്ച് താമസിക്കുകയായിരുന്ന എബ്രഹാമിനെ പരിചരിക്കാനായിട്ടാണ് രാജീവ് വീട്ടിലെത്തിയത്. പുനലൂരിലെ ഒരു ഏജൻസി മുഖേനയാണ് ഇയാൾ കഴിഞ്ഞ ജനുവരിയിൽ ഫ്ലാറ്റിലെത്തിയത്. തുടർന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന എബ്രഹാമിന്‍റെ എ.ടി.എം കാർഡ് കൈക്കലാക്കിയ രാജീവ് കാർഡിന്‍റെ കവറിൽ രേഖപ്പെടുത്തിയ പിൻ നമ്പർ ഉപയോഗിച്ചാണ് പണം കവർന്നത്.
പലതവണയായി ഒന്നര ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തു. വിദേശത്തുള്ള മകൻ പണം അയച്ചത് അറിയിക്കാൻ കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ സംശയം തോന്നി തോന്നി പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിൽ നിന്നും പണം നഷ്‌ടമായത് അറിഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജീവ് പിടിയിലാകുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Post A Comment: