ഇടുക്കി: അംഗൻവാടിയിലെ ഗ്യാസ് സിലിണ്ടറിനു തീ പിടിച്ചത് പരിഭ്രാന്തി പരത്തി. അധ്യാപികയുടെയും ഓട്ടോറിക്ഷാ ഡ്രൈവറുടെയും സമയോചിത ഇടപെടലിനെ തുടർന്ന് വലിയ ദുരന്തം വഴിമാറി. ഇരട്ടയാർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ എഴുകുംവയൽ പള്ളിപടിയിൽ സ്ഥിതി ചെയ്യുന്ന 95-ാം നമ്പർ അംഗൻവാടിയിൽ വ്യാഴാഴ്ച്ച രാവിലെയായിരുന്നു സംഭവം.
അംഗൻവാടിയിലെ സിലിണ്ടറിൽ ഗ്യാസ് തീർന്നതിനാൽ മറ്റൊരു ഗ്യാസ് സിലണ്ടർ എത്തിച് സ്റ്റൗവുമായി ഘടിപ്പിക്കുന്നതിനിടയിലാണ് തീപ്പിടുത്തമുണ്ടായത്. ഇത് അണക്കാൻ ശ്രമിച്ചെങ്കിലും സിലണ്ടറിന് മുകൾ ഭാഗത്ത് തീപിടുത്തം വ്യാപിച്ചു. തീപ്പിടുത്തമുണ്ടായ ഗ്യാസ് സിലണ്ടർ എഴുകുംവയൽ കുത്തുങ്കൽ ബിനോയി അങ്കണവാടിയുടെ പുറത്തേക്കിറക്കി. അംഗണവാടിയിലുണ്ടായിരുന്നവരെയും പുറത്തിറക്കി.
നെടുങ്കണ്ടം, കട്ടപ്പന ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. ഇതിനിടെ സിലണ്ടറിലെ തീ സ്വയം നിന്നു. രാവിലെ 9.30ന് ശേഷമാണ് അപകടമുണ്ടായത്. ഈ സമയത്ത് അംഗനവാടിയിൽ കുട്ടികൾ എത്തിയിരുന്നില്ല. ഇക്കാരണത്താൽ അപകടം ഒഴിവായി. 12 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. അപകടമുണ്ടായതിനാൽ ഇന്നലെ ക്ലാസ് നടത്തിയില്ല. ഇന്ന് പുതിയ സിലണ്ടറും റഗുലേറ്ററും നൽകാമെന്ന് അംഗനവാടി അധികൃതരെ ഗ്യാസ് സിലണ്ടർ വിതരണ കമ്പനി അറിയിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
എ.ടി.എം തട്ടിയെടുത്ത് കവർച്ച; നഴ്‌സ് അറസ്റ്റിൽ
തിരുവല്ല: ഫ്ലാറ്റിൽ തനിച്ചു താമസിക്കുന്ന വയോധികനെ പരിചരിക്കാനെത്തിയ മെയിൽ നഴ്‌സ് എടിഎം കാർഡ് തട്ടിയെടുത്ത് പണം കവർന്നു. പത്തനാപുരം കണ്ടയംവീട്ടിൽ രാജീവ് (38) ആണ് കേസിൽ അറസ്റ്റിലായത്. തിരുവല്ല ചിലങ്ക തീയേറ്ററിനു സമീപത്തെ ബി ടെക് ഫ്ലാറ്റിലെ താമസക്കാരനായ പി.എ. എബ്രഹാമിന്‍റെ പണമാണ് പലതവണയായി ഇയാൾ തട്ടിയെടുത്തത്.
ഫ്ലാറ്റിൽ തനിച്ച് താമസിക്കുകയായിരുന്ന എബ്രഹാമിനെ പരിചരിക്കാനായിട്ടാണ് രാജീവ് വീട്ടിലെത്തിയത്. പുനലൂരിലെ ഒരു ഏജൻസി മുഖേനയാണ് ഇയാൾ കഴിഞ്ഞ ജനുവരിയിൽ ഫ്ലാറ്റിലെത്തിയത്. തുടർന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന എബ്രഹാമിന്‍റെ എ.ടി.എം കാർഡ് കൈക്കലാക്കിയ രാജീവ് കാർഡിന്‍റെ കവറിൽ രേഖപ്പെടുത്തിയ പിൻ നമ്പർ ഉപയോഗിച്ചാണ് പണം കവർന്നത്.
പലതവണയായി ഒന്നര ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തു. വിദേശത്തുള്ള മകൻ പണം അയച്ചത് അറിയിക്കാൻ കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ സംശയം തോന്നി തോന്നി പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിൽ നിന്നും പണം നഷ്‌ടമായത് അറിഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജീവ് പിടിയിലാകുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Post A Comment: