www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1766) Idukki (1735) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

73 കാരിയുടെ കണ്ണിൽ ഹാർപിക് ഒഴിച്ച് അന്ധയാക്കി മോഷണം; ജോലിക്കാരി പിടിയിൽ

Share it:


ഹൈദരാബാദ്: വയോധികയുടെ കണ്ണിൽ ഹാർപിക്കും സൺഡു ബാമും ചേർത്ത മിശ്രിതം ഒഴിച്ച് അന്ധയാക്കിയ ശേഷം മോഷണം. ഹൈദരാബാദിലാണ് 73 കാരിയായ ഹേമാവതിയെന്ന സ്ത്രീ ആക്രമണത്തിനിരയായത്. സംഭവത്തിൽ വീട്ടിലെ ജോലിക്കാരിയായ 32 കാരി ഭാർഗവി അറസ്റ്റിലായി. 

സെക്കന്ദരാബാദിലെ നച്ചാറത്തെ അപ്പാർട്ട്മെന്‍റ് സമുച്ചയത്തിലാണ് മോഷണം നടന്നത്. ഇവരുടെ മകൻ ശശീധർ ലണ്ടനിലാണ് താമസിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഭാർഗവിയെ വീട്ടിൽ ജോലിക്കായി വച്ചത്. ഭാർഗവിക്കൊപ്പം ഏഴ് വയസുകാരിയായ മകളും ഹേമാവതിയുടെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്.  

ഹേമാവതി കണ്ണിൽ മരുന്ന് ഒഴിക്കാറുണ്ടായിരുന്നു. ഇതിനായി ഭാർഗവിയുടെ സഹായം തേടിയിരുന്നു. ഇതിനിടെ കഴിഞ്ഞ ഒക്ടോബർ മുതൽ ഭാർഗവി മരുന്നിന് പകരം വെള്ളത്തിൽ ടോയിലറ്റ് ശുദ്ധീകരിക്കുന്ന ഹാർപ്പിക് ദ്രാവകവും സണ്‍ഡു ബാമും ചേർത്ത മിശ്രിതം ഹേമാവതിയുടെ കണ്ണിൽ ഒഴിച്ച് തുടങ്ങി എന്നാണ് പറയുന്നത്. 

കുറച്ച് ദിവസങ്ങൾകൊണ്ട് തന്നെ ഹേമാവതിയുടെ കാഴ്ച്ച മങ്ങി തുടങ്ങി. തുടർന്ന് മകനോട് ഇക്കാര്യം പറഞ്ഞപ്പോൾ സമീപത്തെ ആശുപത്രിയിലേക്ക് പോകാൻ നിർദ്ദേശിച്ചു. രണ്ടു തവണ സമീപത്തെ ആശുപത്രിയിൽ പോയിട്ടും ഒന്നും കണ്ടെത്താനായില്ല. ഇതിനിടെ ഹേമാവതിയുടെ കാഴ്ച്ച പൂർണമായും നഷ്‌ടപ്പെട്ടു. ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ മകൻ ശശീധർ 73 കാരിയെ എൽവി പ്രസാദ് കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വിഷ ദ്രാവകം കണ്ണിൽ വീണതിനെ തുടർന്നാണ് അന്ധത ബാധിച്ചതെന്ന് പരിശോധനയ്ക്ക് ശേഷം ഇവിടുത്തെ ഡോക്റ്റർമാർ അറിയിച്ചു. ഇതേ തുടർന്ന് കുടുംബം ജോലിക്കാരിയെ സംശയിച്ചു തുടങ്ങി. പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്‌തു. 

പൊലീസ് ചോദ്യം ചെയ്‌തപ്പോൾ ഭാർഗവിയാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തി. 40,000 രൂപയും രണ്ടു സ്വർണ വളകളും ഒരു സ്വർണ മാലയും മറ്റു കുറച്ച് ആഭരണങ്ങളും കവർന്നതായി ഇവർ സമ്മതിച്ചു. ബുധനാഴ്ച്ചയാണ് ഭാർഗവിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ റിമാൻഡിൽ അയച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു 

കീവ്: യുദ്ധം തുടരുന്ന യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു. കേന്ദ്ര മന്ത്രി വി.കെ. സിങ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാർഥിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. കീവില്‍ നിന്ന് ലിവീവിലേക്കുള്ള യാത്രയിലാണ് ഇന്ത്യന്‍ വിദ്യാർഥിക്ക് വെടിയേറ്റത്. കാറില്‍ രക്ഷപ്പെടുമ്പോഴാണ് വെടിയേറ്റതെന്നും പാതി വഴിയില്‍ തിരികെ കൊണ്ടുപോയെന്നും വി.കെ സിങ് പറഞ്ഞു. 

അതേസമയം യുദ്ധം തുടരുമെന്നാണ് റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ നിലപാട്. നിലവിൽ യുക്രൈന്‍റെ തീര നഗരങ്ങളിൽ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് റഷ്യൻ സേന. യുക്രൈനെ നിരായുധീകരിക്കാതെ പിന്മാറില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കി. അതിനിടെ, യുക്രൈന്‍ നഗരമായ എനര്‍ഗൊദാര്‍ നഗരത്തിലെ സേപോര്‍സെയിലെ ആണവ നിലയത്തിന് നേരെ ആക്രമണം ഉണ്ടായി. ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും നിലയത്തിന് സമീപത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും യുക്രൈനിയന്‍ സൈന്യം സ്ഥിരീകരിച്ചു. 


Share it:

Crime

Post A Comment: