പാരീസ്: യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തിനെതിരെ ലോക വ്യാപകമായി പ്രതിഷേധം വ്യാപകമാകുകയാണ്. ഇതിനിടെ പാരീസിൽ നടന്ന ഒരു പ്രതിഷേധമാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. പാരീസിലെ ഫെമിനിസ്റ്റ് സംഘമായ ഫെമെൻ എന്ന സംഘടനയാണ് ടോപ് ലെസ് ആയി പ്രതിഷേധം സംഘടിപ്പിച്ചത്. നഗ്ന ശരീരത്തിൽ യുക്രൈൻ പതാക പെയിന്‍റ് ചെയ്‌താണ് സ്ത്രീകൾ പ്രതിഷേധവുമായി ഇറങ്ങിയത്. ഫ്രാൻസിലെ ഇഫൽ ടവറിനു മുന്നിലാണ് 50 ഓളം സ്ത്രീകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
യുക്രൈനിൽ സ്ഥാപിതമായ വനിതാ സംഘടന ഇപ്പോൾ ഫ്രാൻസ് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. പുട്ടിന്‍റെ യുദ്ധം അവസാനിപ്പിക്കുക, പുട്ടിന്‍റെ യുദ്ധം ക്രൂരം എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. മീഡിയ കമ്പനിയായ വിസ്ഗ്രേഡ് 24 ആണ് പ്രതിഷേധത്തിന്‍റെ വീഡിയോ ട്വീറ്റ് ചെയ്‌തത്.
വ്ലാഡിമർ പുട്ടിൻ യുക്രൈൻ ജനതയെ മുഴുവൻ ബന്ധികളാക്കിയിരിക്കുകയാണ്. ജനങ്ങൾ നിരന്തരം ഭീഷണികൾക്ക് ഇരകളാകുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. അവർക്ക് എങ്ങോട്ടും ഓടിപ്പോകാനില്ല. ലോക ഭൂപടത്തിൽ നിന്ന് പുട്ടിൻ ഒരു രാജ്യത്തെ തന്നെ ഇല്ലാതാക്കുന്നു- എന്നാണ് ഫെമെൻ സംഘടന സമരത്തെ കുറിച്ച് വെബ് സൈറ്റിൽ കുറിച്ചത്. യുക്രൈനെ യൂറോപ്യൻ യൂണിയന്‍റെ ഭാഗമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ലിംഗ വിവേചനം, സെക്‌സ് ടൂറിസം എന്നിവയ്ക്കെതിരെ മുമ്പും ഫെമിനിസ്റ്റ് സംഘടനയായ ഫെമെവി ടോപ് ലെസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 2008ലാണ് സംഘടന സ്ഥാപിച്ചത്.
Women go topless under the Eiffel Tower in #Paris to protest the war in #Ukraine pic.twitter.com/cK0UfQFIae
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
ജ്വല്ലറിയിൽ മോഷണം നടത്തിയത് സ്‌കൂൾ വിദ്യാർഥിനി
തിരുവനന്തപുരം: മുടി സ്ട്രെയിറ്റ് ചെയ്യാൻ ആരും പണം നൽകാതിരുന്നതിനെ തുടർന്ന് സ്‌കൂൾ വിദ്യാർഥിനി ജ്വല്ലറിയിൽ നിന്നും മോഷ്‌ടിച്ചത് 25,000 രൂപ. നെയ്യാറ്റിൻകരയിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ നടന്ന മോഷണ കേസിലാണ് പ്രതി വിദ്യാർഥിനിയാണെന്ന് കണ്ടെത്തിയത്. സ്‌കൂൾ യൂണിഫോമിലെത്തിയായിരുന്നു മോഷണം. പ്രതി വിദ്യാർഥിനിയാണെന്ന് അറിഞ്ഞതോടെ ജ്വല്ലറി ഉടമ പരാതി പിൻവലിച്ചതിനാൽ കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
യൂണിഫോമിൽ പെൺകുട്ടി മോഷണം നടത്തുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. കോളെജ് വിദ്യാർഥിനി ആയിരിക്കുമെന്ന് ആദ്യം കരുതിയെങ്കിലും യൂണിഫോം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സ്‌കൂൾ വിദ്യാർഥിനിയാണ് മോഷ്‌ടാവെന്ന് കണ്ടെത്തുകയായിരുന്നു.
തീരദേശത്തെ ഒരു സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം യൂണിഫോം ധരിച്ചാണ് കുട്ടി മോഷണം നടത്തിയത്. സ്‌കൂളിൽ പോയ കുട്ടി രാവിലെ പല്ലുവേദനയാണെന്നും വീട്ടിൽ പോകണമെന്നും പറഞ്ഞാണ് പുറത്തിറങ്ങിയത്. തുടർന്ന് നെയ്യാറ്റിൻകരയിലെ ബ്യൂട്ടി പാർലറിൽ പോയി മുടി സ്ട്രെയിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിനുള്ള തുക കൈവശം ഇല്ലായിരുന്നു. പാർലർ നടത്തിപ്പുകാർ പണം ഉണ്ടോയെന്ന് ചോദിച്ചതോടെ തിരികെ പോയ വിദ്യാർഥിനി സമീപത്തെ മൊബൈൽ ഷോപ്പുകളിൽ നിന്നും 1000 രൂപ വീതം കടമായി ആവശ്യപ്പെട്ടു. ആരും പണം നൽകാതിരുന്നതോടെ വെള്ളി ആഭരണങ്ങൾ വിൽക്കുന്ന ജ്വല്ലറിയിൽ എത്തി മോഷണം നടത്തുകയായിരുന്നു.
രണ്ട് പേരാണ് ജ്വല്ലറിയിൽ ഉണ്ടായിരുന്നത്. ഇവരിൽ ഒരാൾ ബാങ്കിൽ പോകുകയും മറ്റൊരാൾ മരുന്നു കഴിച്ചതിനെ തുടർന്ന് കടയിലിരുന്ന് മയങ്ങി പോകുകയും ചെയ്‌ത സമയത്തായിരുന്നു മോഷണം. ഈ സമയത്ത് കടയിലെത്തിയ കുട്ടി കൗണ്ടറിലെ മേശക്കുള്ളിൽ നിന്നും ഒരു കെട്ട് നോട്ട് എടുക്കുകയായിരുന്നു. പണവുമായി ബ്യൂട്ടി പാർലറിൽ എത്തിയ കുട്ടി മുടി സ്ട്രെയിറ്റ് ചെയ്യുകയും ചെയ്‌തു. മൊബൈൽ ഷോപ്പിലെ അടക്കം സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞത്. നഷ്‌ടമായ പണം തിരികെ നൽകാമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ ഉറപ്പ് നൽകി.
Post A Comment: