തിരുവനന്തപുരം: സുസ്ഥിര സാമ്പത്തിക സേവനങ്ങള്‍ ലക്ഷ്യമിട്ട് പ്രമുഖ ഓണ്‍ലൈന്‍ സാമ്പത്തിക സേവന സോഫ്റ്റ് വെയര്‍ കമ്പനി ഫിനസ്ട്ര നാലാമത് വാര്‍ഷിക ഹാക്കത്തോണ്‍ തിരുവനന്തപുരത്ത് അവതരിപ്പിച്ചു. ഏപ്രില്‍ 10 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. വിജയികളെ ഏപ്രില്‍ അവസാനം പ്രഖ്യാപിക്കും.
സാമ്പത്തിക സുസ്ഥിരത, സാമ്പത്തിക സേവനങ്ങള്‍ എല്ലാവര്‍ക്കും എത്തിക്കല്‍, ശാക്തീകരണം എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുസ്ഥിരവും ഉള്‍ക്കൊള്ളുന്നതുമായ ധനകാര്യം, എംബഡഡ്ഡ് ഫിനാന്‍സ് ,വികേന്ദ്രീകൃത ധനകാര്യം എന്നീ മൂന്ന് പ്രധാന ആശയങ്ങളെ ആധാരമാക്കിയുള്ള പ്രോജക്റ്റുകള്‍ സമര്‍പ്പിക്കാം.
ഫിന്‍ടെകുകള്‍, ബാങ്കുകള്‍, വിദ്യാര്‍ഥികള്‍ എന്നീ വിവിധ മേഖലയില്‍ നിന്നുമുള്ളവര്‍ നവീന ആശയങ്ങളുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫിനസ്ട്ര ഹെഡ് ഓഫ് ഇന്നവേഷന്‍ ചിറിന്‍ ചെറില്‍ ബെന്‍സൈഡ് പറഞ്ഞു.
ഒരു സമൂഹമെന്ന നിലയില്‍ നാം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളും പരിഹരിക്കുന്നതില്‍ സാങ്കേതികവിദ്യ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഈ ഹാക്കത്തോണിലൂടെ കഴിവുറ്റ യുവ ഡെവലപ്പര്‍മാര്‍ക്ക് പോസിറ്റീവ് ആയ ആശയങ്ങള്‍ സൃഷ്ടിക്കാന്‍ അവസരമൊരുക്കുന്നുവെന്ന് ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് കേരള അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് പറഞ്ഞു.
വനിതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ഹാക്കത്തോണ്‍ പ്രഖ്യാപന ചടങ്ങില്‍ കേരള അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, എ.പി.ജെ. അബ്ദുള്‍ കലാം ടെക്‌നോളോജിക്കല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസ് എന്നിവര്‍ മുഖ്യ പ്രഭാഷകരായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
Post A Comment: