www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഇടുക്കിയിൽ പ്ലസ് ടു വിദ്യാർഥിനി ബസ് സ്റ്റോപ്പിൽ കുഴഞ്ഞു വീണു മരിച്ചു

Share it:



ഇടുക്കി: പ്ലസ് ടു വിദ്യാർഥിനി ബസ് സ്റ്റോപ്പിൽ കുഴഞ്ഞു വീണു മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കന്‍ററി സ്‌കൂളിലെ വിദ്യാർഥിനി വടക്കെ ശല്യാംപാറ പാന്നെപ്പാല അലിയാരുടെ മകൾ അസ്ലഹ (17) ആണ് മരിച്ചത്. സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനായി ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. 

നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളെജിൽ പോസ്റ്റ് മോർട്ടത്തിന് അയച്ചു. ഖബറടക്കം വ്യാഴാഴ്ച്ച വൈകിട്ട് നാലിന് ശല്യാംപാറ മുഹ്‌യിദീൻ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ. നസീമയാണ് മാതാവ്. ഷാഹുൽ, അഹ്സന, അഫ്‌ലഹ എന്നിവർ സഹോദരങ്ങളാണ്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

ലൈംഗിക ബന്ധത്തിനിടെ കഴുത്തു ഞെരിച്ച കാമുകനെ യുവതി കൊലപ്പെടുത്തി 

ലണ്ടൻ: ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ ഞെക്കിപ്പിടിച്ച കാമുകനെ യുവതി കത്തി എറിഞ്ഞു കൊന്നു. 31 വയസുള്ള ഹെയ്‌ലി കീറ്റിങ്ങാണ് 45 കാരനായ കാമുകൻ മാത്യു വോർ ലെയ്റ്റണിനെ കുത്തിക്കൊന്നത്. യുവതിക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. മെയ് 14 -ന് പുലർച്ചെ ഇംഗ്ലണ്ടിലെ യോവിലിനടുത്തുള്ള ചിൽത്തോൺ ഡോമറിലാണ് സംഭവം നടന്നത്. 

കാമുകൻ ക്രൂരമായ ലൈംഗിക വൈകൃതങ്ങൾക്ക് തന്നെ വിധേ‍യയാക്കിയിട്ടുണ്ടെന്ന് യുവതി പറയുന്നു. ലൈംഗിക ബന്ധത്തിനിടയിൽ പലപ്പോഴും കഴുത്ത് ഞെരിക്കാറുണ്ട്. ഇതോടെ തനിക്ക് ബോധം നഷ്ടമാകാറുണ്ടെന്നും അവൾ കോടതിയിൽ പറഞ്ഞു. 
കൈകൾ കൊണ്ടും ബെൽറ്റ് കൊണ്ടും ഇയാൾ തന്‍റെ കഴുത്ത് ഞെരിക്കാറുണ്ട്. കാമുകനുമായുള്ള ലൈംഗിക ബന്ധം പീഡനമായിട്ടാണ് തോന്നുന്നതെന്നും യുവതി പറ‍യുന്നു. 

മരണപ്പെട്ട അന്ന് രാത്രിയും അവർ തമ്മിൽ വഴക്കുണ്ടായതായി പൊലീസ് പറഞ്ഞു. മദ്യത്തിന്‍റെയും, മയക്കുമരുന്നിന്‍റെയും സ്വാധീനത്തിൽ യുവതി അടുക്കളയിലെ ഡ്രോയറിൽ നിന്ന് കത്തി എടുത്ത് കാമുകനു നേരെ എറിയുകയായിരുന്നു. മാത്യുവിന്‍റെ നെഞ്ചിൽ നാല് ഇഞ്ച് ആഴത്തിലാണ് കത്തി തുളച്ചു കയറിയത്. അതേസമയം  നടന്ന സംഭവം തനിക്ക് ഓർത്തെടുക്കാൻ സാധിക്കുന്നില്ലെന്ന് അവൾ പറഞ്ഞു. 

സംഭവ ശേഷം യുവതി തന്നെയാണ് എമർജൻസി കോളിൽ വിളിച്ച് കാര്യം അറിയിച്ചത്. ഇതിന്‍റെ കോൾ റെക്കോർഡ് പൊലീസിന്‍റെ പക്കലുണ്ട്. താൻ കാമുകനെ കുത്തിയെന്നും, വേഗം വന്നില്ലെങ്കിൽ അദ്ദേഹം മരിക്കുമെന്നും അവൾ കരഞ്ഞു പറയുന്നത് അതിൽ കേൾക്കാം. 

പുലർച്ചെ പൊലീസ് എത്തി, കാമുകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അയാൾ അപ്പോഴേക്കും മരിച്ചിരുന്നു. കൊല്ലാൻ ഉദ്ദേശിച്ച് താൻ ചെയ്തതല്ലെന്നും, ദേഷ്യം വന്നപ്പോൾ അവന് നേരെ കത്തി എറിഞ്ഞതാണെന്നും ഹെയ്‌ലി പറഞ്ഞു. എന്നാൽ, പോസ്‌റ്റ്‌മോർട്ടം പരിശോധനയിൽ മരണകാരണം കുത്തേറ്റതാണെന്ന് കണ്ടെത്തി. 

എന്നാൽ, അവൾ പറയുന്നത് കത്തി അവന്‍റെ ദിശയിലേക്ക് എറിയുക മാത്രമാണ് ചെയ്തത് കുത്തിയിട്ടില്ലെന്നാണ്. അവന് എങ്ങനെ പരുക്കേറ്റു എന്ന് അറിയില്ലെന്നും അവൾ പറയുന്നു.  

അതുകൊണ്ട് തന്നെ കത്തി അവൾ എറിഞ്ഞതാണോ, അതോ അയാളുടെ നെഞ്ചിൽ കുത്തി ഇറക്കിയതാണോ എന്നതാണ് ജൂറി ഇപ്പോൾ പരിശോധിക്കുന്നത്. നെഞ്ചിൽ 10 സെന്‍റിമീറ്റർ ആഴത്തിൽ കത്തി എങ്ങനെയാണ് ചെന്നെത്തിയതെന്നത് ജൂറിയെ കുഴപ്പിക്കുന്നു. കേസിന്‍റെ വിചാരണ ഇപ്പോഴും തുടരുകയാണ്.  

Share it:

Idukki

Post A Comment: