ഇടുക്കി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 14, വ്യാഴം) അവധി പ്രഖ്യാപിച്ചു. താലൂക്കിന്‍റെ പല ഭാഗങ്ങളിലും ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
താലൂക്ക് പരിധിയിൽ വരുന്ന അംഗൻവാടികൾ, നഴ്സറികൾ, CBSE, ICSE സ്ഥാപനങ്ങൾക്കും സ്കൂളുകൾ, പ്രഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കലക്റ്റർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്‍റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല.
ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. ബുധനാഴ്ച്ച പെയ്‌ത ശക്തമായ മഴയിൽ പലയിടത്തായി മണ്ണിടിഞ്ഞും മരങ്ങൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. വണ്ടിപ്പെരിയാർ മ്ലാമലയിൽ ലയത്തിന്‍റെ മേൽക്കൂര ഇടിഞ്ഞു വീണു. പീരുമേട് കോടതി അനുബന്ധ കെട്ടിടത്തിന്‍റെ സീലിങ് അടർന്നു വീണു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ ഞെക്കി; യുവതി കാമുകനെ കൊന്നു
ലണ്ടൻ: ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ ഞെക്കിപ്പിടിച്ച കാമുകനെ യുവതി കത്തി എറിഞ്ഞു കൊന്നു. 31 വയസുള്ള ഹെയ്‌ലി കീറ്റിങ്ങാണ് 45 കാരനായ കാമുകൻ മാത്യു വോർ ലെയ്റ്റണിനെ കുത്തിക്കൊന്നത്. യുവതിക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. മെയ് 14 -ന് പുലർച്ചെ ഇംഗ്ലണ്ടിലെ യോവിലിനടുത്തുള്ള ചിൽത്തോൺ ഡോമറിലാണ് സംഭവം നടന്നത്.
കാമുകൻ ക്രൂരമായ ലൈംഗിക വൈകൃതങ്ങൾക്ക് തന്നെ വിധേയയാക്കിയിട്ടുണ്ടെന്ന് യുവതി പറയുന്നു. ലൈംഗിക ബന്ധത്തിനിടയിൽ പലപ്പോഴും കഴുത്ത് ഞെരിക്കാറുണ്ട്. ഇതോടെ തനിക്ക് ബോധം നഷ്ടമാകാറുണ്ടെന്നും അവൾ കോടതിയിൽ പറഞ്ഞു.
കൈകൾ കൊണ്ടും ബെൽറ്റ് കൊണ്ടും ഇയാൾ തന്‍റെ കഴുത്ത് ഞെരിക്കാറുണ്ട്. കാമുകനുമായുള്ള ലൈംഗിക ബന്ധം പീഡനമായിട്ടാണ് തോന്നുന്നതെന്നും യുവതി പറയുന്നു.
മരണപ്പെട്ട അന്ന് രാത്രിയും അവർ തമ്മിൽ വഴക്കുണ്ടായതായി പൊലീസ് പറഞ്ഞു. മദ്യത്തിന്‍റെയും, മയക്കുമരുന്നിന്‍റെയും സ്വാധീനത്തിൽ യുവതി അടുക്കളയിലെ ഡ്രോയറിൽ നിന്ന് കത്തി എടുത്ത് കാമുകനു നേരെ എറിയുകയായിരുന്നു. മാത്യുവിന്‍റെ നെഞ്ചിൽ നാല് ഇഞ്ച് ആഴത്തിലാണ് കത്തി തുളച്ചു കയറിയത്. അതേസമയം നടന്ന സംഭവം തനിക്ക് ഓർത്തെടുക്കാൻ സാധിക്കുന്നില്ലെന്ന് അവൾ പറഞ്ഞു.
സംഭവ ശേഷം യുവതി തന്നെയാണ് എമർജൻസി കോളിൽ വിളിച്ച് കാര്യം അറിയിച്ചത്. ഇതിന്‍റെ കോൾ റെക്കോർഡ് പൊലീസിന്‍റെ പക്കലുണ്ട്. താൻ കാമുകനെ കുത്തിയെന്നും, വേഗം വന്നില്ലെങ്കിൽ അദ്ദേഹം മരിക്കുമെന്നും അവൾ കരഞ്ഞു പറയുന്നത് അതിൽ കേൾക്കാം.
പുലർച്ചെ പൊലീസ് എത്തി, കാമുകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അയാൾ അപ്പോഴേക്കും മരിച്ചിരുന്നു. കൊല്ലാൻ ഉദ്ദേശിച്ച് താൻ ചെയ്തതല്ലെന്നും, ദേഷ്യം വന്നപ്പോൾ അവന് നേരെ കത്തി എറിഞ്ഞതാണെന്നും ഹെയ്‌ലി പറഞ്ഞു. എന്നാൽ, പോസ്‌റ്റ്‌മോർട്ടം പരിശോധനയിൽ മരണകാരണം കുത്തേറ്റതാണെന്ന് കണ്ടെത്തി. എന്നാൽ, അവൾ പറയുന്നത് കത്തി അവന്‍റെ ദിശയിലേക്ക് എറിയുക മാത്രമാണ് ചെയ്തത് കുത്തിയിട്ടില്ലെന്നാണ്. അവന് എങ്ങനെ പരുക്കേറ്റു എന്ന് അറിയില്ലെന്നും അവൾ പറയുന്നു.
അതുകൊണ്ട് തന്നെ കത്തി അവൾ എറിഞ്ഞതാണോ, അതോ അയാളുടെ നെഞ്ചിൽ കുത്തി ഇറക്കിയതാണോ എന്നതാണ് ജൂറി ഇപ്പോൾ പരിശോധിക്കുന്നത്. നെഞ്ചിൽ 10 സെന്‍റിമീറ്റർ ആഴത്തിൽ കത്തി എങ്ങനെയാണ് ചെന്നെത്തിയതെന്നത് ജൂറിയെ കുഴപ്പിക്കുന്നു. കേസിന്‍റെ വിചാരണ ഇപ്പോഴും തുടരുകയാണ്.
Post A Comment: