പാറ്റ്ന: മൂന്നു വയസ് പ്രായമുള്ള കുഞ്ഞിനെ അമ്മ ജീവനോടെ കുഴിച്ചിട്ടു. ബീഹാറിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നത്. കോപാ മർഹ നദിക്കരികിലെ സെമിത്തേരിയിൽ നിന്നാണ് കുഞ്ഞിനെ കിട്ടിയത്. തക്ക സമയത്ത് സ്ത്രീകളുടെ കണ്ണിൽപെട്ടതിനാൽ കുട്ടിയുടെ ജീവൻ രക്ഷപെട്ടെന്നാണ് റിപ്പോർട്ട്.
അമ്മയും വല്യമ്മയും ചേർന്നാണ് കുട്ടിയെ ജീവനോടെ കുഴിച്ചിട്ടതെന്നാണ് വിവരം. സെമിത്തേരിയിലെത്തിയ സ്ത്രീകളാണ് മണ്ണ് അനങ്ങുന്നത് ശ്രദ്ധിച്ചത്. സംശയം തോന്നി മണ്ണ് നീക്കയിപ്പോഴാണ് കുട്ടിയെ കണ്ടത്. ഉടൻ തന്നെ അവർ കുട്ടിയെ പുറത്തെടുത്ത് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് കുട്ടിയോട് തന്നെ വിവരങ്ങൾ ചോദിച്ച് മനസിലാക്കുകയായിരുന്നു.
വിവരം അറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിരുന്നു. കുട്ടിയെ അമ്മ തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കുട്ടി കരഞ്ഞപ്പോൾ വായിൽ മണ്ണും നിറച്ചു. അമ്മയും വല്യമ്മയും ഉപദ്രവിച്ചതായി നാട്ടുകാരോട് കുട്ടി തന്നെ വെളിപ്പെടുത്തി. കുട്ടിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ കുട്ടിയുടെ അമ്മയെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ലൈംഗിക ബന്ധത്തിനിടെ ലിംഗം ഒടിഞ്ഞതിന്‍റെ കാരണം കണ്ടെത്തി
ലൈംഗിക ബന്ധത്തിനിടെ പുരുഷന്‍റെ ലിംഗം ഒടിഞ്ഞ വാർത്ത അടുത്തിടെ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇന്തോനേഷ്യൻ സ്വദേശിയായ മധ്യവയസ്‌കനാണ് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായത്. അന്താരാഷ്ട്ര തലത്തിൽ വിഷയം ചർച്ചയാകുകയും ചെയ്‌തിരുന്നു.
ഇതിനു പിന്നാലെ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന ചോദ്യവും ഉയർന്നു. ഇതിനുള്ള ഉത്തരവുമായാണ് ഇപ്പോൾ ആരോഗ്യ വിദഗ്ദർ എത്തിയിരിക്കുന്നത്. എക്‌പ്ലാന്‍റ് വൈകല്യം എന്ന രോഗാവസ്ഥയാണ് ഇതിനു കാരണമെന്ന് വിദഗ്ദ ഡോക്‌ടർമാർ ചൂണ്ടിക്കാട്ടുന്നു. ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്ത് നിവർന്നു നിൽക്കുന്ന ജനനേന്ദ്രിയം പങ്കാളിയുടെ യോനിയിൽ നിന്നും വഴുതി വീഴുകയും വളയുകയും ചെയ്യുമ്പോൾ സംഭവിക്കുന്ന അപൂർവ അവസ്ഥയാണ് എക്പ്ലാന്‍റ് വൈകല്യം.
ഇന്തോനേഷ്യയിലെ മധ്യ വയസ്‌കനും ഇതു തന്നെയാണ് സംഭവിച്ചതെന്നാണ് കരുതുന്നത്. ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ ഉദ്ധാരണ ശേഷി നഷ്‌ടമാകുകയും സ്വകാര്യ ഭാഗം ഒടിയുകയുമായിരുന്നു.
Post A Comment: