ഇടുക്കി: മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക തലത്തിൽ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്.
ഇടുക്കി താലൂക്കിലെ വാഴത്തോപ്പ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എല്ലാ അങ്കണവാടികൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയം, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ ഉൾപ്പടെയുളള എല്ലാ സ്‌കൂളുകൾക്കും, മരിയാപുരം പഞ്ചായത്തിലെ വിമല ഹൈസ്‌കൂൾ, വിമലഗിരി, സെന്‍റ് മേരീസ് ഹൈസ്കൂൾ / ഹയർ സെക്കന്‍ററി സ്കൂൾ, മരിയാപുരം, ഗവൺമെന്‍റ് എൽ.പി സ്‌കൂൾ കുതിരക്കൽ, ന്യൂമാൻ എൽ.പി സ്കൂൾ ഇടുക്കി, വിമല എൽ.പി സ്കൂൾ വിമലഗിരി, എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (10/08/2022) അവധി ആയിരിക്കും.
കോളെജുകൾ, പ്രൊഫഷണൽ കോളെജുകൾ, റസിഡൻഷ്യൽ സ്കൂളുകൾ എന്നിവക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്‍റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: