www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2012) Idukki (1930) Mostreaded (1617) Crime (1490) National (1252) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (139) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

പെൺകുട്ടിയെ കഞ്ചാവ് വലിക്കാൻ പ്രേരിപ്പിച്ചു; വ്ലോഗർ അറസ്റ്റിൽ

Share it:



കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് സോഷ്യൽ മീഡിയയിലൂടെ കഞ്ചാവ് വലിക്കുന്നതിനെ കുറിച്ച് സംസാരിച്ച വ്ലോഗർ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ഫ്രാൻസിസ് നെവിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റുണ്ടായിരിക്കുന്നത്.

പ്രതി കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതെ തുടർന്നാണ് എക്സൈസ് സംഘം നടപടിയെടുത്തത്. മട്ടാഞ്ചേരിയിലെ പ്രതിയുടെ വീട്ടിലെത്തിയാണ് സംഘം ഇയാളെ പിടികൂടിയത്. 

ഇയാളുടെ പക്കൽ നിന്നും രണ്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കുന്ന ദൃശ്യം പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ഇടുക്കിയിൽ ബുധനാഴ്ച്ച ഈ സ്‌കൂളുകൾക്ക് അവധി 

ഇടുക്കി: മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക തലത്തിൽ അവധി പ്രഖ്യാപിച്ചു. 

ഇടുക്കി താലൂക്കിലെ വാഴത്തോപ്പ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എല്ലാ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയം, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഉൾപ്പടെയുളള എല്ലാ സ്കൂളുകൾക്കും, മരിയാപുരം പഞ്ചായത്തിലെ വിമല ഹൈസ്കൂൾ, വിമലഗിരി,  സെന്‍റ് മേരീസ് ഹൈസ്കൂൾ / ഹയർ സെക്കന്‍ററി സ്കൂൾ, മരിയാപുരം,  ഗവൺമെന്‍റ് എൽ.പി സ്കൂൾ കുതിരക്കൽ, ന്യൂമാൻ എൽ.പി സ്കൂൾ ഇടുക്കി, വിമല എൽ.പി സ്കൂൾ വിമലഗിരി, എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (10/08/2022)  അവധി  ആയിരിക്കും. 

കോളെജുകൾ, പ്രൊഫഷണൽ കോളെജുകൾ, റസിഡൻഷ്യൽ സ്കൂളുകൾ എന്നിവക്ക് അവധി ബാധകമല്ല.  മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്‍റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.


Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light