സൂറത്ത്: ഏഴാം വിവാഹത്തിനൊരുങ്ങുന്ന 64 കാരന്‍റെ വാർത്തയാണ് ഗുജറാത്തിലെ സൂറത്തിൽ നിന്നും പുറത്തു വരുന്നത്. ദെഗിയ എന്ന വയോധികനാണ് ഈ കഥാപാത്രം. ആറാം ഭാര്യ ശാരീരിക ബന്ധത്തിനു തയാറാകാത്തതിനാലാണ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതെന്നാണ് ഇയാളുടെ വിശദീകരണം.
2020 സെപ്റ്റംബറിലായിരുന്നു ഇയാള്‍ ആറാം വിവാഹം ചെയ്തത്. 21 വയസ് കുറവുള്ള സ്ത്രീയെയാണ് ആറാം ഭാര്യയാക്കിയത്. എന്നാല്‍ ദെഗിയയുമായി ശാരീരക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ യുവതി തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് ആറാം ഭാര്യയില്‍ നിന്നും ഇയാള്‍ വിവാഹമോചനം നേടി. ഭാര്യയോടൊപ്പം ഉറങ്ങാന്‍ അവള്‍ സമ്മതിച്ചില്ല.
ഞാനുമായി ബന്ധമുണ്ടായാല്‍ അസുഖം വരുമെന്നാണ് അവള്‍ പറയുന്നത്. എനിക്ക് ഹൃദ്രോഗവും ഡയബറ്റിസും മറ്റ് അസുഖങ്ങളുമുണ്ട്. എന്നാല്‍ ഞാനുമായി ബന്ധത്തിലേര്‍പ്പെടാന്‍ താൽപര്യമുള്ള ഭാര്യയെയാണ് എനിക്കാവശ്യം- ദെഗിയ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ദെഗിയയുടെ ആറാം വിവാഹമാണ് ഇതെന്ന് യുവതി അറിഞ്ഞിരുന്നില്ല. ഇക്കാര്യം അറിഞ്ഞതോടെ സ്ത്രീ ആകെ അസ്വസ്ഥതയായി. 42വയസുള്ള വിധവയായിരുന്നു സ്ത്രീ. വിവാഹത്തിന് മുമ്പ് തന്നെ സ്വത്തും പണവും നല്‍കാമെന്ന് ദെഗിയ സ്ത്രീയ്ക്ക് വാഗ്ദാനം നല്‍കിയിരുന്നു. അഞ്ച് സ്ത്രീകളെ എനിക്കു മുന്‍പ് വിവാഹം ചെയ്തിട്ടുണ്ടെന്ന് അയാള്‍ മറച്ചു വച്ചുവെന്ന് ആറാം ഭാര്യ പറഞ്ഞു.
പക്ഷേ, എന്നെ ഇരുട്ടിലേക്ക് തള്ളിയിട്ട് അയാള്‍ ഇപ്പോള്‍ മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചിരിക്കുകയാണ്. അയാളുടെ ആദ്യഭാര്യയും ഈ ഗ്രാമത്തില്‍ തന്നെ ജീവിക്കുന്നുണ്ട്. അയാള്‍ പുതിയ ബന്ധത്തിലാണെന്ന കാര്യം ഞാന്‍ ഗ്രാമത്തില്‍ ചിലരെ അറിയിച്ചിട്ടുണ്ടെന്നും ആറാം ഭാര്യ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: