മുംബൈ: തുടർച്ചയായി പഠിക്കാൻ നിർബന്ധിച്ച അമ്മയെ 15 കാരി ശ്വാസം മുട്ടിച്ചുകൊന്നു. നീറ്റ് പരീക്ഷയ്ക്ക് പഠിക്കാനായിട്ടാണ് അമ്മ മകളെ നിരന്തരം ശല്യം ചെയ്‌തുകൊണ്ടിരുന്നത്. കുട്ടിയുടെ മൊബൈൽ ഫോൺ വാങ്ങി വയ്ക്കുകയും ചെയ്‌തു. ഇതിൽ ദേഷ്യം പൂണ്ടാണ് 15 കാരി അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരനാണ് ആദ്യം സംഭവ സ്ഥലത്തെത്തിയത്. വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ നാൽപ്പത്തിരണ്ടുകാരിയായ സ്ത്രീ ബോധരഹിതയായി കിടക്കുകയായിരുന്നു.
കരാട്ടെ പരിശീലനത്തിന് ഉപയോഗിക്കുന്ന ബെൽറ്റ് കഴുത്തിൽ ചുറ്റിയ നിലയിലായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയാണ് കൊലപാതകം ചെയ്തതെന്ന് തെളിഞ്ഞത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: