www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1780) Idukki (1744) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തുണി ഉരിയുന്നത് ചന്തയിലാണെന്ന ബോധം വേണം; സൈബർ ആങ്ങളയ്‌ക്ക് കണക്കിനു കൊടുത്ത് നടി മാളവിക

Share it:


കൊച്ചി: താരങ്ങൾക്ക് നേരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾ ഇപ്പോൾ പരധിവിട്ടിരിക്കുകയാണ്. മുതിർന്ന നടിമാർക്കും ചെറുപ്പക്കാർക്കും വരെ സൈബർ ആങ്ങളമാരുടെ ഉപദ്രവമുണ്ട്. സമാനമായ ഒരു സംഭവത്തിൽ സൈബർ ആങ്ങളയ്‌ക്ക് കണക്കിനു കൊടുത്തിരിക്കുകയാണ് നടി മാളവിക മേനോൻ. 

സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തൻ്റെ മനോഹര ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തൻ്റെ പോസ്റ്റിന് താഴെ വന്ന അശ്ലീലം കലർന്ന കമന്‍റിനാണ് താരം കുറിക്കുകൊള്ളുന്ന മറുപടി നൽകിയത്.   

വസ്ത്രത്തിന്‍റെ ഇറക്കം കുറഞ്ഞെന്ന് പറഞ്ഞായിരുന്നു സൈബർ ആങ്ങള ഉപദേശവുമായി എത്തിയത്. "തുണിയുരിയുന്നത് ചന്തയിലാണ് എന്നുള്ള ബോധം വല്ലതുമുണ്ടോ? സനുഷയെ പോലെ തുണിയുരിഞ്ഞാൽ അഭിനന്ദനം അറിയിക്കാനും കയ്യടിക്കാനും ആളുകൾ ഉണ്ടാവും. പക്ഷെ സദാചാരത്തിന് യോജിച്ചതല്ല അതൊന്നും. തുണിയുടെ അളവ് കുറക്കുന്നത് സൗന്ദര്യവും സഭ്യതയുമാണ് എന്നൊക്കെ വിവക്ഷിക്കുന്ന പരിഷ്‌കരിക്കാൻ വളർന്നു വരുന്ന നാടാണ് നമ്മുടെ. സത്യത്തിൽ ഇതെല്ലാം ആഭാസമല്ലേ?" ഇതായിരുന്നു  കമന്‍റ്.



കമന്‍റിനു മറുപടിയായി മാളവിക പറഞ്ഞത് ഇങ്ങനെ

"മറ്റുള്ളവരുടെ കാര്യം ഞാൻ അന്വേഷിക്കാൻ പോകാറില്ല. എല്ലാവർക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട്. എന്ത് ചെയ്യണം ചെയ്യണ്ട എന്ന് തീരുമാനിക്കാൻ" 

ദിവസങ്ങൾക്ക് മുമ്പ് നടി സനുഷയ്ക്ക് നേരെയും സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം ഉണ്ടായിരുന്നു. താരത്തിന്‍റെ പുതിയ സ്റ്റൈലിഷ് മേക്കോവറാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. വിമർശകർക്ക് വായടപ്പിക്കുന്ന മറുപടിയാണ് സനുഷ നൽകിയത്. 

മോഹൻലാൽ ചിത്രം ആറാട്ട് ആണ് മാളവികയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. നിദ്രയിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച താരമാണ് മാളവിക. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി മികച്ച സിനിമകളിൽ അഭിനയിച്ചു. ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, അൽ മല്ലു തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ

Share it:

Entertainment

Post A Comment: