ബംഗളുരു: സിനിമാ ചിത്രീകരണത്തിനിടെ വൈദ്യുത ലൈനിൽ തട്ടിയ സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു. കന്നഡ നടൻ വിവേക് (35) ആണ് മരിച്ചത്. രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. രാമനഗര ബിഡദിക്കു സമീപം ജോഗേനഹള്ളിയിൽ അജയ് റാവുവും രചിതാ റാമും പ്രധാന വേഷങ്ങളിലെത്തുന്ന ‘ലവ് യൂ രച്ചു’വിന്‍റെ സെറ്റിലായിരുന്നു അപകടം.
ക്രെയിനും ഇരുമ്പുകയറും ഉപയോഗിച്ചുള്ള സംഘട്ടനരംഗ ചിത്രീകരണത്തിനിടെ ഇവ 11കെവി വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായത്. രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിവേക് മരിച്ചിരുന്നു. പരുക്കേറ്റവരെയും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. അനുമതി തേടാതെ സ്വകാര്യ റിസോർട്ടിൽ ഷൂട്ടിങ് നടത്തിയതിനു ബിഡദി പൊലീസ് കേസെടുത്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
Post A Comment: