കാബൂൾ: താലിബാൻ ആക്രമണം രൂക്ഷമായ അഫ്‌ഗാനിസ്ഥാനിൽ സ്ത്രീകൾക്കും കുട്ടികൾക്കും ദുരിതം. അധികാരം ഉറപ്പിച്ച പ്രദേശങ്ങളിൽ താലിബാൻ ഭീകര ഭരണമാണ് നടത്തുന്നത്. പ്രദേശത്തെ പട്ടാളക്കാരുടെയും പൊലീസുകാരുടെയും മറ്റ് സർക്കാർ ജീവനക്കാരുടെയും ഭാര്യമാരെ ഭീകരർക്ക് ഭാര്യമാരായി നൽകിയാണ് താലിബാൻ ഭരണം. ദ് മെയിൽ ആണ് തഖർ, ബദാഖ്സ്ഥാൻ പ്രദേശങ്ങളിൽ നടക്കുന്ന ക്രൂരതകൾ പുറത്തു വിട്ടത്. ഭാര്യമാരെ തീവ്രവാദികൾക്ക് നൽകിയതോടെ പട്ടാളക്കാർ മാനസികമായി തളർന്നതായും റിപ്പോർട്ട് പറയുന്നു.
യുദ്ധം ജയിച്ചതിനു പിന്നാലെ ഉച്ചഭാഷിണിയിലൂടെ പട്ടാളക്കാരുടെയും സർക്കാർ ജീവനക്കാരുടെയും ഭാര്യമാരെ കൈമാറാൻ നിർദേശം നൽകുകയായിരുന്നു. സർക്കാരുമായി ബന്ധമുള്ളവരുടെ വീടുകളിൽ പരിശോധന നടത്തി സ്ത്രീകളെ അടിമകളാക്കി കൊണ്ടു പോകുകയാണ്. താലിബാൻ മേഖലകളിലെ സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. തട്ടം ധരിക്കാതെ പൊതു ഇടങ്ങളിലെത്തുന്ന സ്ത്രീകളെ ശിക്ഷിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം പോരാട്ടം നടക്കുന്ന പ്രദേശങ്ങളിൽ വ്യാപകമായി പലായനം നടക്കുന്നുണ്ട്. ഭാര്യയെയും സഹോദരിമാരെയും തീവ്രവാദികൾക്ക് നൽകാതെ 200 കിലോമീറ്റർ അകലെയുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് സെയ്‌ഗൻ പ്രവിശ്യയിലെ ഗണിത ശാസ്ത്ര അധ്യാപകനായ ഷെയ്‌ക്സഭാ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
തങ്ങളുടെ പൗരൻമാരോട് അഫ്‌ഗാൻ വിടാൻ യു.എസ്. നിർദേശം നൽകിയിട്ടുണ്ട്. അമേരിക്കൻ സൈന്യത്തിന്‍റെ പിൻമാറ്റത്തിനു പിന്നാലെയാണ് രാജ്യത്ത് താലിബാൻ ആക്രമണം രൂക്ഷമായത്. ഈ മാസം അവസാനത്തോടെ അഫ്‌ഗാനിസ്ഥാനിൽ നിന്നും പൂർണമായി പിൻമാറാനാണ് അമേരിക്കയുടെ തീരുമാനം. അഫ്ഗാൻ യുദ്ധത്തിൽ 2312 യു.എസ്. സൈനികരാണ് ഇതുവരെ കൊല്ലപ്പെട്ടത്. രാജ്യത്തെ 421 ജില്ലകളിൽ പാതിയും താലിബാൻ പിടിച്ചെടുത്തു കഴിഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: