കൊൽക്കത്ത: നമ്മുടെ നാട്ടിൽ കോവിഡിനെ നിസാരമായിട്ടാണ് പലരും കാണുന്നത്. എന്നാൽ കോവിഡ് തകർത്തു കളഞ്ഞ ജീവിതങ്ങൾ നിരവധിയുണ്ട് നമുക്ക് ചുറ്റും. അത്തരം ഒരു വാർത്തയാണ് കൊൽക്കത്തയിൽ നിന്നും പുറത്ത് വരുന്നത്. ജിത്പാൽ സിങ് എന്ന 30 കാരന്‍റെ ജീവിതമാണ് കോവിഡ് തകർത്തെറിഞ്ഞത്.
ഇയാളുടെ ആശുപത്രിവാസം ഒരു മാസം പിന്നിട്ടു. ശ്വാസതടസത്തെ തുടർന്ന് ലങ് സ്പോർട്ട് മെഷീനിന്‍റെ സഹായത്തോടെയാണ് ജീവൻ നില നിർത്തുന്നത്. ഇതിനായി മാത്രം പ്രതിദിനം വേണ്ടത് ഒന്നര ലക്ഷത്തോളം രൂപ. ജീവിതത്തിന്‍റെ സമ്പാദ്യമെല്ലാം ചെലവഴിച്ചാണ് ജിത്പാലിന്‍റെ കുടുംബം ചികിത്സ നടത്തിയത്.
എന്നാൽ, ഒരു മാസം കൂടി ഇസിഎംഒയുടെ പിന്തുണയോടെ ചികിത്സ തുടരണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായുള്ള പണം കണ്ടെത്താനാകാതെ പകച്ചു നിൽക്കുകയാണ് ജിത്പാലിന്‍റെ കുടുംബം. ഏക മകൻ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ചികിത്സ നടത്തുന്നതെന്ന് ജിത്പാലിന്‍റെ അമ്മ അൽപന സിൻഹ പറഞ്ഞു.
ഇത് വരെ നാൽപതു ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചെലവഴിച്ചു. ബന്ധുക്കളും ജിത്പാലിന്‍റെ സുഹൃത്തുക്കളും ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഒരു മാസം കൂടി ഇസിഎംഓ മെഷിന്‍റെ സഹായം വേണം എന്നാണ് ഡോക്ടർമാർ പറയുന്നത് എന്നും അവർ പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/HusAZsCPxMwIxKAryVG7rc
Post A Comment: