ചെന്നൈ: ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് 58 കാരനൊപ്പം പോയ സ്ത്രീയുടെ മൃതദേഹം പാതി അഴുകിയ നിലയിൽ ലോഡ്‌ജ് മുറിയിൽ കണ്ടെത്തി. ഭാര്യയെ ഉപേക്ഷിച്ച് ഇവർക്കൊപ്പം പോയ 58 കാരനെ ശരീരത്തിൽ മുറിവേറ്റ നിലയിലും കണ്ടെത്തി. കോയമ്പത്തൂരിലാണ് സംഭവം.
കോഴിക്കോട് സ്വദേശിനി ബിന്ദു (46) ആണ് മരിച്ചത്. കോഴിക്കോട് സ്വദേശി മുസ്‌തഫ (58) യെ ആണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം 26 നാണു മുസ്‌തഫയും ബിന്ദുവും ദമ്പതികളെന്ന പേരിൽ ഗാന്ധിപുരം ക്രോസ്‌കറ്റ് റോഡിലെ ലോഡ്‌ജിൽ മുറി എടുത്തത്. രണ്ടു ദിവസമായി മുറി തുറന്നു കാണാഞ്ഞതിനാൽ വാതിൽ തുറന്നു പരിശോധിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
മുസ്തഫയുടെ കഴുത്തിലും കൈ കാലുകളിലും ഉൾപ്പെടെ മുറിവുകൾ ഉണ്ടായിരുന്നു. ബിന്ദു വിഷം കഴിച്ച് മരിച്ചതാണ് എന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മുറിയിൽ നിന്ന് വിഷം കണ്ടെടുത്തു. ഇതിനിടെ ബിന്ദുവിനെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് വിനോദ് കോഴിക്കോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബിന്ദുവിന് 12 വയസായ മകനുണ്ട്. മുസ്തഫയും വിവാഹിതനാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: