കൊച്ചി: ദൃശ്യം സീരിസിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് എസ്‌തർ അനിൽ. ദൃശ്യം ആദ്യ ഭാഗത്തിൽ മോഹൻലാലിന്‍റെ ഇളയ മകളായെത്തിയതോടെയാണ് എസ്‌തർ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ദൃശ്യം 2 വിൽ കോളെജ് കുമാരിയായിട്ടാണ് എസ്‌തർ എത്തിയത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടക്കിടെ ചിത്രങ്ങൾ പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോൾ അതീവ ഗ്ലാമറസായി എസ്‌തർ നടത്തിയ ഫോട്ടോഷൂട്ടാണ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടുന്നത്. കറുപ്പണിഞ്ഞ് അൾട്രാ ഗ്ലാമറസായാണ് നടി എത്തിയിരിക്കുന്നത്.
ദൃശ്യത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്‌തർ വേഷമിട്ടിരുന്നു. ഇവയൊക്കെയും ശ്രദ്ധ നേടുകയും ചെയ്‌തു. ദൃശ്യം 2 തെലുങ്ക് പതിപ്പിലും എസ്തർ തന്നെയാണ് അഭിനയിക്കുക. മലയാളത്തിൽ ദൃശ്യം 2 ആയിരുന്നു എസ്‌തറിന്‍റെ അവസാന ചിത്രം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: