ഇടുക്കി: ലോഡ് കയറ്റിയ ശേഷം മുന്നോട്ടെടുത്ത ടിപ്പറിന്‍റെ അടിയിൽ പെട്ട് ഒരു വയസുകാരൻ മരിച്ചു. ഇടുക്കി ചേറ്റുകുഴിയിലാണ് ദാരുണായ സംഭവം. മരുത് റാബറിയെന്ന കുട്ടിയാണ് മരിച്ചത്. അസം സ്വദേശികളുടെ കുട്ടിയാണ്. ചേറ്റുകുഴിയിലെ സ്വകാര്യ സിമന്‍റ് കമ്പനിയിലായിരുന്നു ഇന്നു രാവിലെ അപകടം നടന്നത്.
ഇവിടുത്തെ കട്ടക്കളത്തിൽ താമസിച്ചു ജോലി ചെയ്യുന്നവരാണ് കുട്ടിയുടെ മാതാപിതാക്കൾ. രാവിലെ കട്ട കയറ്റാൻ എത്തിയതാണ് ടിപ്പർ ലോറി. ലോഡ് കയറ്റിയതിനു പിന്നാലെ ടിപ്പർ മുന്നോട്ടെടുത്തപ്പോഴാണ് കുട്ടി അടിയിൽപെട്ടത് അറിയുന്നത്.
കുട്ടികളിക്കുന്നതിനിടെ ലോറിയുടെ അടിയിൽപെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. അതേസമയം അപകടം ഉണ്ടാക്കിയ ടിപ്പർ സ്ഥലത്തു നിന്നും മാറ്റിയതായും റിപ്പോർട്ടുണ്ട്. വണ്ടൻമേട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: