ഇടുക്കി: റോഡ് മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മയെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. നെടുങ്കണ്ടം കൈലാസപ്പാറയിൽ വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം. വീട്ടമ്മയ്ക്കും ബൈക്ക് ഓടിച്ചിരുന്ന യുവാവിനും ഗുരുതരമായി പരുക്കേറ്റു. മാമൂട് സ്വദേശി മഹേശ്വരി ജോളി(42), പാറത്തോട് ലക്ഷംവീട് കോളനി കുമാര്‍(22) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
തോട്ടത്തിലെ പണിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയെത്തുടര്‍ന്ന് ബൈക്ക് യാത്രക്കാരനും റോഡിലേക്ക് തെറിച്ചുവീണു.
മഹേശ്വരിയുടെ രണ്ട് കാലുകളും കയ്യും ഒടിയുകയും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. കുമാറിന്‍റെ തലയ്ക്കാണ് പരുക്ക്. ഇവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മഹേശ്വരിയെ വിദഗ്‌ദ ചികിത്സയ്ക്കായി കട്ടപ്പനയിലേക്ക് മാറ്റി. അപകടം നടന്ന് കുറച്ചുസമയത്തിന് ശേഷം ഇതുവഴിയെത്തിയ തോട്ടംതൊഴിലാളികളാണ് വഴിയരികില്‍ കിടന്ന ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: