തൊടുപുഴ: വയോധികനെ ദുരൂഹ സാഹചര്യത്തിൽ പൊന്തക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ ഇടവെട്ടി സ്വദേശി ജബ്ബാറാണ് മരിച്ചത്. രാവിലെ എട്ടോടെയാണ് തൊടുപുഴ കാഞ്ഞിരമറ്റം ജംക്ഷന് സമീപത്തെ പൊന്തക്കാട്ടിൽ മൃതദേഹം കണ്ടത്. ഇയാൾ മീൻ കച്ചവടക്കാരനാണ്. കച്ചവട ആവശ്യത്തിനായി തൊടുപുഴയിലെ ലോഡ്ജിലാണ് സ്ഥിരതാമസം.
മൃതദേഹത്തിൽ ധാരാളം മുറിവുകളുണ്ട്. സമീപത്ത് നിന്നായി കത്തിയും കണ്ടെത്തി. ഇതോടെ അസ്വഭാവിക മരണത്തിന് കേസെടുത്ത് തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. ജബ്ബാറും ലോഡ്ജിലെ മറ്റ് മുറികളിൽ താമസിക്കുന്ന ചില ആളുകളും തമ്മിൽ ഇന്നലെ രാത്രി അടിപിടിയുണ്ടായതായാ വിവരമുണ്ട്.
ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ മരണകാരണം സംബന്ധിച്ച് വ്യക്തത വരുകയൂള്ളൂ. റിപ്പോര്‍ട്ടിനനുസരിച്ച് തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരൂമാനം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: