ന്യൂയോർക്ക്: ജനനേന്ദ്രിയത്തിൽ പയറുമണികൾ കുരുങ്ങിയ യുവാവിനെ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. അമേരിക്കയിലെ മിഷിഗണിലാണ് 30 കാരനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂയോർക് പോസ്റ്റാണ് ഞെട്ടിക്കുന്ന വാർത്ത റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ജനനേന്ദ്രിയത്തിൽ വേദനയുമായിട്ടാണ് യുവാവ് ആശുപത്രിയിലെത്തിയത്. പരിശോധനയിലാണ് ജനനേന്ദ്രിയത്തിനുള്ളിൽ ആറ് പയറുമണികൾ കുടുങ്ങിയതായി കണ്ടെത്തിയത്. പയറുമണികൾ യുവാവ് തന്നെയാണ് ജനനേന്ദ്രിയത്തിലൂടെ കടത്തിവിട്ടത്. ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ പയറുമണികൾ സ്ഖലനം വഴി പുറത്തുപോകുമെന്നും ഇത് പങ്കാളിക്ക് ഇഷ്ടമാകുമെന്നും കരുതിയാണ് ഇയാൾ ഈ സാഹസത്തിനു മുതിർന്നത്.
അശ്ലീല വീഡിയോകളിൽ ഇത്തരത്തിൽ എന്തെങ്കിലും കണ്ടതായിരിക്കാമെന്നും ഡോക്‌ടർമാർ അനുമാനിക്കുന്നുണ്ട്. അത് ആവർത്തിക്കാൻ ശ്രമിക്കവെ അബദ്ധം പിണഞ്ഞതാകാനും വഴിയുണ്ട്. എന്നാൽ പയറുമണികൾ ലിംഗത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു. പണിപാളിയെന്നറിഞ്ഞ് ഇയാൾ നീളമുള്ള വസ്തുകൊണ്ടു ഉള്ളിൽ പോയത് തിരികെ എടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നാണ് ആശുപത്രിയിലെത്തിയത്.
മുൻപും ഇത്തരം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട് എന്ന് ഇയാൾ സമ്മതിച്ചു. പക്ഷെ അന്നൊന്നും ഇത്രയധികം പയറുമണികൾ കടത്തിയിരുന്നില്ല. ഏഴു മില്ലിമീറ്റർ വലുപ്പമുള്ള ആറ് പയറുമണികളാണ് സ്കാനിങ്ങിൽ കണ്ടെത്തിയത്. ഒരെണ്ണം മൂത്രസഞ്ചിയിലേക്കും കടന്നിരുന്നു മരവിക്കാനുള്ള ക്രീം പുരട്ടിയ ശേഷം ഡോക്ടർമാർ ഇവ ജനനേന്ദ്രിയത്തിന് പുറത്തെത്തിക്കുകയായിരുന്നു. എന്നിട്ടും പുറത്തെത്താത്ത പയറുമണികൾ ട്യൂബ് കടത്തിവിട്ടു പുറത്തിറക്കുകയായിരുന്നു. ഇയാളെ പിറ്റേ ദിവസം തന്നെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.
സമാനമായി കഴിഞ്ഞമാസവും ഒരു സംഭവം റിപ്പോർട്ട് ചെയ്‌തിരുന്നു. ജനനേന്ദ്രിയം സ്വന്തമായി റബ്ബർ ബാൻഡുകളാൽ ബന്ധിച്ച ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളെ ഡോക്ടർമാർ രക്ഷപെടുത്തുകയായിരുന്നു. അവയവത്തിലേക്കുള്ള രക്തയോട്ടം നിലച്ച് അത് അഴുകാൻ തുടങ്ങിയ അവസ്ഥയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: