www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1873) Idukki (1808) Mostreaded (1617) Crime (1426) National (1218) Entertainment (843) world (434) Viral (432) Video (355) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (34) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (18) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Portable Blender Electric Juicers

പറ്റിക്കാൻ ഏലത്തോട്ടത്തിൽ ഒളിച്ചു; 15 കാരൻ വീട്ടുകാരെയും പൊലീസിനെയും വട്ടം ചുറ്റിച്ചത് അഞ്ച് മണിക്കൂർ

Share it:



ഇടുക്കി: വീട്ടുകാരെ പറ്റിക്കാൻ ഏലത്തോട്ടത്തിൽ ഒളിച്ചിരുന്ന 15 കാരൻ പൊലീസിനെയും നാട്ടുകാരെയും വട്ടം ചുറ്റിച്ചത് അഞ്ച് മണിക്കൂർ. കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ശനിയാഴ്ച്ച രാവിലെയാണ് പ്രദേശത്തു നിന്നും 15 കാരനെ കാണാതായെന്ന വിവരം കമ്പംമെട്ട് പൊലീസ് അറിയുന്നത്.  

തുടർന്ന് പൊലീസ് കുട്ടിയെ കണ്ടെത്താൻ വ്യാപകമായി തിരച്ചിൽ നടത്തി. ഈ സമയതത്ത് നാട്ടുകാരും സമാനമായി തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോയെന്നും പരിശോധിച്ചു. വിവിധ കേന്ദ്രങ്ങളിൽ അലർട്ട് മെസേജുകളും നൽകി. 

ഇതിനിടെയാണ് ഏലത്തോട്ടത്തിൽ നിന്നും 15 കാരൻ പുറത്ത് വരുന്നത്. പത്താം ക്ലാസ് വിദ്യാർഥിയായ കുട്ടി ഇതിനു മുമ്പും സമാനമായി സ്ഥലം വിട്ടിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടിയെ കൗൺസിലിങ് നൽകിയ ശേഷം പൊലീസ് വിട്ടയച്ചു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

മാതാവ് എടുക്കാൻ മറന്നു; ഒരു വയസുള്ള കുട്ടി കാറിൽ കിടന്ന് ചൂടേറ്റ് മരിച്ചു 

ടെക്‌സാസ്: കാറിൽ നിന്നും മാതാവ് എടുക്കാൻ മറന്ന ഒരു വയസുള്ള കുട്ടി ചൂടേറ്റ് മരിച്ചു. വ്യാഴാഴ്ച്ചയായിരുന്നു സംഭവം. പെൺകുട്ടിയാണ് മരിച്ചത്. ബൂസ്റ്റൺ ഡേ കെയറിലേക്കാണ് മാതാവ് തന്‍റെ മൂന്നു കുട്ടികളുമായി കാറിൽ എത്തിയത്. മൂന്നാമത്തെ കുട്ടിയെ പുറകിലത്തെ സീറ്റിലാണ് ഇരുത്തിയത്. രാവിലെ 8.30ന് വീട്ടിൽ നിന്നും പുറപ്പെട്ട യുവതി രണ്ട് കുട്ടികളെ കാറിൽ നിന്നും എടുത്ത് ഡേ കെയറിലാക്കി. 

മൂന്നാമത്തെ കുട്ടിയെ എടുക്കാൻ മറന്നത് അറിയാതെ കാറുമായി തിരികെ പോയി. വൈകിട്ട് നാലിന് കുട്ടികളെ കൂട്ടിക്കൊണ്ട് പോകാൻ എത്തിയപ്പോഴാണ് ഒരു കുട്ടിയെ കാണാനില്ലെന്ന് കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കാറിനുള്ളിലുണ്ടെന്ന് കണ്ടെത്തിയത്. കാറിനുള്ളിലെ കാർപെറ്റിൽ മരിച്ച നിലയിലായിരുന്നു അപ്പോൾ കുട്ടി. 

സംഭവ സമയം പുറത്ത് താപനില 98 ഡിഗ്രിയോളമായിരുന്നു. കാർ വെയിലത്ത് കിടന്നതിനാൽ തന്നെ കാറിനുള്ളിലെ താപനില 128 ഡിഗ്രിവരെ ഉയർന്നിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചിട്ടുണ്ട്. അതേസമയം ഈ വർഷം ഇതുവരെ 20 കുട്ടികളാണ് അമേരിക്കയിൽ ചൂടേറ്റ് മരിച്ചത്. 1991ലാണ് ടെക്‌സസിൽ ഏറ്റവും കൂടുതൽ കുട്ടികൾ കാറിലിരുന്നു ചൂടേറ്റു മരിച്ചത്. ഏകദേശം 145 കുട്ടികലാണ് 1991ൽ മരിച്ചത്. മാതാപിതാക്കളുടെ അശ്രദ്ധയാണ് പലപ്പോഴും ദുരന്തങ്ങളിലേക്ക് നയിക്കുന്നത്. 

Share it:

Idukki

Post A Comment: