www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1873) Idukki (1808) Mostreaded (1617) Crime (1426) National (1218) Entertainment (843) world (434) Viral (432) Video (355) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (34) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (18) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Portable Blender Electric Juicers

വീട് കുത്തിത്തുറന്ന് 15 പവൻ സ്വർണം മോഷ്‌ടിച്ചു; കേസിൽ അറസ്റ്റിലായത് പരാതിക്കാരൻ

Share it:



തൃശൂർ: വീട് കുത്തിത്തുറന്ന് 15 പവൻ മോഷണം പോയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ച ചുമട്ടു തൊഴിലാളി കേസിൽ അറസ്റ്റിൽ. പുല്ലഴിയിലെ ചുമട്ടുതൊഴിലാളിയായ വലയത്ത് പ്രദീപ് (40) ആണ് അറസ്റ്റിലായത്. 15 പവന്‍ മോഷണം പോയി എന്ന് കാണിച്ച് ഇയാള്‍ നല്‍കിയ പരാതിയിലാണ് വെസ്റ്റ് പോലീസ് അന്വേഷണം നടത്തിയത്. 

മോഷണത്തിന് പിന്നില്‍ പ്രൊഫണല്‍ കള്ളന്‍മാരാണ് എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് പരാതിക്കാരന്‍ കരുക്കള്‍ നീക്കിയത്. വീടിന്‍റെ പിൻ വശത്തുള്ള വാതിലിന്‍റെ ഓടാമ്പല്‍ തകര്‍ത്താണ് അകത്ത് കയറിയത്. സംഭവസ്ഥലം പരിശോധിച്ച പൊലീസുദ്യാഗസ്ഥര്‍ പരാതിക്കാരനായ പ്രദീപിനേയും സഹോദരനേയും അമ്മയും വിശദമായി ചെയ്തപ്പോള്‍ മൊഴികളില്‍ വ്യത്യാസം കണ്ടെത്തി.

അമ്മയും സഹോദരിയും വീട്ടിലില്ലാത്ത സമയത്താണ് മോഷണം നടന്നിരുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണത്തെ കുറിച്ച് അമമയ്ക്കും തനിയ്ക്കും സഹോദിയ്ക്കും മാത്രമേ അറിയുമായിരുന്നുള്ളുവെന്നും ജോലി കഴിഞ്ഞ് തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടെന്നുമാണ് പരാതിക്കാരനായ പ്രദീപ് പറഞ്ഞത്. 

വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രദീപ് തന്നെയാണ് മോഷ്ടാവെന്ന് തെളിഞ്ഞത്. ബാധ്യതകളുള്ളതിനാലാണ് സ്വർണം മോഷ്ടിച്ചതെന്നാണ് ഇയാളുടെ വിശദീകരണം. ഒളിപ്പിച്ചു വച്ച സ്ഥലത്തു നിന്നും സ്വർണം കണ്ടെടുക്കുകയും ചെയ്തു.

വെസ്റ്റ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ റെമിന്‍ കെ.ആര്‍, ഷാജി എ.ഒ, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ ജോയ്, സിവില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ റിക്‌സണ്‍, സുനീബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

മാതാവ് എടുക്കാൻ മറന്നു; ഒരു വയസുള്ള കുട്ടി കാറിൽ കിടന്ന് ചൂടേറ്റ് മരിച്ചു 

ടെക്‌സാസ്: കാറിൽ നിന്നും മാതാവ് എടുക്കാൻ മറന്ന ഒരു വയസുള്ള കുട്ടി ചൂടേറ്റ് മരിച്ചു. വ്യാഴാഴ്ച്ചയായിരുന്നു സംഭവം. പെൺകുട്ടിയാണ് മരിച്ചത്. ബൂസ്റ്റൺ ഡേ കെയറിലേക്കാണ് മാതാവ് തന്‍റെ മൂന്നു കുട്ടികളുമായി കാറിൽ എത്തിയത്. മൂന്നാമത്തെ കുട്ടിയെ പുറകിലത്തെ സീറ്റിലാണ് ഇരുത്തിയത്. രാവിലെ 8.30ന് വീട്ടിൽ നിന്നും പുറപ്പെട്ട യുവതി രണ്ട് കുട്ടികളെ കാറിൽ നിന്നും എടുത്ത് ഡേ കെയറിലാക്കി. 

മൂന്നാമത്തെ കുട്ടിയെ എടുക്കാൻ മറന്നത് അറിയാതെ കാറുമായി തിരികെ പോയി. വൈകിട്ട് നാലിന് കുട്ടികളെ കൂട്ടിക്കൊണ്ട് പോകാൻ എത്തിയപ്പോഴാണ് ഒരു കുട്ടിയെ കാണാനില്ലെന്ന് കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കാറിനുള്ളിലുണ്ടെന്ന് കണ്ടെത്തിയത്. കാറിനുള്ളിലെ കാർപെറ്റിൽ മരിച്ച നിലയിലായിരുന്നു അപ്പോൾ കുട്ടി. 

സംഭവ സമയം പുറത്ത് താപനില 98 ഡിഗ്രിയോളമായിരുന്നു. കാർ വെയിലത്ത് കിടന്നതിനാൽ തന്നെ കാറിനുള്ളിലെ താപനില 128 ഡിഗ്രിവരെ ഉയർന്നിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചിട്ടുണ്ട്. അതേസമയം ഈ വർഷം ഇതുവരെ 20 കുട്ടികളാണ് അമേരിക്കയിൽ ചൂടേറ്റ് മരിച്ചത്. 1991ലാണ് ടെക്‌സസിൽ ഏറ്റവും കൂടുതൽ കുട്ടികൾ കാറിലിരുന്നു ചൂടേറ്റു മരിച്ചത്. ഏകദേശം 145 കുട്ടികലാണ് 1991ൽ മരിച്ചത്. മാതാപിതാക്കളുടെ അശ്രദ്ധയാണ് പലപ്പോഴും ദുരന്തങ്ങളിലേക്ക് നയിക്കുന്നത്. 

Share it:

Crime

Post A Comment: