അമേരിക്കൻ ഗായിക ബ്രിട്‌നി സ്‌പിയേഴ്‌സ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ടോപ്പ് ലെസ് ആയിട്ടാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. മുമ്പും ഹോട്ട് വീഡിയോകൾ പങ്കുവക്കുന്നത് ബ്രിട്‌നിയുടെ പതിവാണ്.
സമാനമായി ഷൂട്ട് ചെയ്‌ത ടോപ് ലെസ് വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കറുത്ത അടിവസ്ത്രം മാത്രം ധരിച്ചാണ് ബ്രിട്നിയുടെ വീഡിയോ ഷൂട്ട്. കണ്ണാടിയ്ക്ക് മുന്നിൽ നോക്കി നിൽക്കുന്ന രീതിയിലാണ് വീഡിയോ. സെൽഫി സ്റ്റിക്ക് ഉപയോഗിച്ചാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്.
"എന്‍റെ പിൻഭാഗം നിങ്ങൾക്ക് കാണാൻ കഴിയും. ഫിൽട്ടറുകളൊന്നും ഉപയോഗിച്ചിട്ടില്ല. ഇത് യഥാർഥ വീഡിയോയാണ്...'- എന്ന ക്യാപ്ഷൻ നൽകിയാണ് ബ്രിട്നി വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്തിട്ടുണ്ട്. എന്തായാലും നിമിഷങ്ങൾക്കുള്ളിൽ തന്നെ ബ്രിട്നിയുടെ വീഡിയോ വൈറായിരിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
മാതാവ് എടുക്കാൻ മറന്നു; ഒരു വയസുള്ള കുട്ടി കാറിൽ കിടന്ന് ചൂടേറ്റ് മരിച്ചു
ടെക്‌സാസ്: കാറിൽ നിന്നും മാതാവ് എടുക്കാൻ മറന്ന ഒരു വയസുള്ള കുട്ടി ചൂടേറ്റ് മരിച്ചു. വ്യാഴാഴ്ച്ചയായിരുന്നു സംഭവം. പെൺകുട്ടിയാണ് മരിച്ചത്. ബൂസ്റ്റൺ ഡേ കെയറിലേക്കാണ് മാതാവ് തന്‍റെ മൂന്നു കുട്ടികളുമായി കാറിൽ എത്തിയത്. മൂന്നാമത്തെ കുട്ടിയെ പുറകിലത്തെ സീറ്റിലാണ് ഇരുത്തിയത്. രാവിലെ 8.30ന് വീട്ടിൽ നിന്നും പുറപ്പെട്ട യുവതി രണ്ട് കുട്ടികളെ കാറിൽ നിന്നും എടുത്ത് ഡേ കെയറിലാക്കി.
മൂന്നാമത്തെ കുട്ടിയെ എടുക്കാൻ മറന്നത് അറിയാതെ കാറുമായി തിരികെ പോയി. വൈകിട്ട് നാലിന് കുട്ടികളെ കൂട്ടിക്കൊണ്ട് പോകാൻ എത്തിയപ്പോഴാണ് ഒരു കുട്ടിയെ കാണാനില്ലെന്ന് കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കാറിനുള്ളിലുണ്ടെന്ന് കണ്ടെത്തിയത്. കാറിനുള്ളിലെ കാർപെറ്റിൽ മരിച്ച നിലയിലായിരുന്നു അപ്പോൾ കുട്ടി.
സംഭവ സമയം പുറത്ത് താപനില 98 ഡിഗ്രിയോളമായിരുന്നു. കാർ വെയിലത്ത് കിടന്നതിനാൽ തന്നെ കാറിനുള്ളിലെ താപനില 128 ഡിഗ്രിവരെ ഉയർന്നിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചിട്ടുണ്ട്. അതേസമയം ഈ വർഷം ഇതുവരെ 20 കുട്ടികളാണ് അമേരിക്കയിൽ ചൂടേറ്റ് മരിച്ചത്. 1991ലാണ് ടെക്‌സസിൽ ഏറ്റവും കൂടുതൽ കുട്ടികൾ കാറിലിരുന്നു ചൂടേറ്റു മരിച്ചത്. ഏകദേശം 145 കുട്ടികലാണ് 1991ൽ മരിച്ചത്. മാതാപിതാക്കളുടെ അശ്രദ്ധയാണ് പലപ്പോഴും ദുരന്തങ്ങളിലേക്ക് നയിക്കുന്നത്.
Post A Comment: