www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1781) Idukki (1745) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മിനി സ്ക്രീൻ താരം ജൂഹി രസ്തോഗിയുടെ അമ്മ സ്‌കൂട്ടർ അപകടത്തിൽ മരിച്ചു

Share it:



കൊച്ചി: മിനി സ്ക്രീനിലെ യുവ താരം ജൂഹി രസ്തോഗിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചു. തൃപ്പൂണിത്തുറ കുരീക്കാട് ആളൂപ്പറമ്പിൽ പരേതനായ രഘുവീർ ശരണിൻറെ ഭാര്യ ഭാഗ്യലക്ഷ്മിയാണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ 11.45 ഓടെ ഇരുമ്പനം സീ പോർട്ട് എയർപോർട്ട് റോഡിൽ എച്ച്.പി.സി.എല്ലിനു മുന്നിലായിരുന്നു അപകടം. 

സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാഗ്യലക്ഷ്‌മിയെയും മകനെയും പിന്നാലെ വന്ന കുടിവെള്ള ടാങ്കർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തെറിച്ചു വീണ ഭാഗ്യലക്ഷ്‌മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. തൽക്ഷണം മരണം സംഭവിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.  

തെറിച്ചു വീണ മകൻ ചിരാഗ് രസ്തോഗിയ്ക്ക് കാര്യമായി പരുക്കേറ്റില്ല. ഭാഗ്യലക്ഷ്‌മിയുടെ മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഞായാറാഴ്ച്ച. ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും സീരിയലിലെ ലച്ചു എന്ന കഥാപാത്രത്തിലൂടെയാണ് ജൂഹി രസ്തോഗി മലയാളികളുടെ പ്രിയങ്കരിയായത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

മാതാവ് എടുക്കാൻ മറന്നു; ഒരു വയസുള്ള കുട്ടി കാറിൽ കിടന്ന് ചൂടേറ്റ് മരിച്ചു 

ടെക്‌സാസ്: കാറിൽ നിന്നും മാതാവ് എടുക്കാൻ മറന്ന ഒരു വയസുള്ള കുട്ടി ചൂടേറ്റ് മരിച്ചു. വ്യാഴാഴ്ച്ചയായിരുന്നു സംഭവം. പെൺകുട്ടിയാണ് മരിച്ചത്. ബൂസ്റ്റൺ ഡേ കെയറിലേക്കാണ് മാതാവ് തന്‍റെ മൂന്നു കുട്ടികളുമായി കാറിൽ എത്തിയത്. മൂന്നാമത്തെ കുട്ടിയെ പുറകിലത്തെ സീറ്റിലാണ് ഇരുത്തിയത്. രാവിലെ 8.30ന് വീട്ടിൽ നിന്നും പുറപ്പെട്ട യുവതി രണ്ട് കുട്ടികളെ കാറിൽ നിന്നും എടുത്ത് ഡേ കെയറിലാക്കി. 

മൂന്നാമത്തെ കുട്ടിയെ എടുക്കാൻ മറന്നത് അറിയാതെ കാറുമായി തിരികെ പോയി. വൈകിട്ട് നാലിന് കുട്ടികളെ കൂട്ടിക്കൊണ്ട് പോകാൻ എത്തിയപ്പോഴാണ് ഒരു കുട്ടിയെ കാണാനില്ലെന്ന് കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കാറിനുള്ളിലുണ്ടെന്ന് കണ്ടെത്തിയത്. കാറിനുള്ളിലെ കാർപെറ്റിൽ മരിച്ച നിലയിലായിരുന്നു അപ്പോൾ കുട്ടി. 

സംഭവ സമയം പുറത്ത് താപനില 98 ഡിഗ്രിയോളമായിരുന്നു. കാർ വെയിലത്ത് കിടന്നതിനാൽ തന്നെ കാറിനുള്ളിലെ താപനില 128 ഡിഗ്രിവരെ ഉയർന്നിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചിട്ടുണ്ട്. അതേസമയം ഈ വർഷം ഇതുവരെ 20 കുട്ടികളാണ് അമേരിക്കയിൽ ചൂടേറ്റ് മരിച്ചത്. 1991ലാണ് ടെക്‌സസിൽ ഏറ്റവും കൂടുതൽ കുട്ടികൾ കാറിലിരുന്നു ചൂടേറ്റു മരിച്ചത്. ഏകദേശം 145 കുട്ടികലാണ് 1991ൽ മരിച്ചത്. മാതാപിതാക്കളുടെ അശ്രദ്ധയാണ് പലപ്പോഴും ദുരന്തങ്ങളിലേക്ക് നയിക്കുന്നത്. 

Share it:

Entertainment

Post A Comment: