www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1780) Idukki (1744) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭർത്താവിന്‍റെ സംസ്‌കാര ചടങ്ങിനു പിന്നാലെ ഹൃദയാഘാതം വന്ന ഭാര്യ മരിച്ചു

Share it:



ഇടുക്കി: ഭർത്താവിന്‍റെ സംസ്‌കാരം നടന്നതിനു പിന്നാലെ ഹൃദയാഘാതം വന്ന ഭാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. കുമളി കാരക്കാട്ടില്‍ കെ.എസ്. മാത്യുവിന്‍റെ  (മത്തച്ചന്‍-83) സംസ്കാരം നടന്നതിന്‍റെ പിറ്റേ ദിവസമാണ് ഭാര്യ റോസമ്മയ്ക്ക് (80) ഹൃദയാഘാതമുണ്ടായത്. തുടർന്ന് കോട്ടയത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ മരിച്ചത്.

കുമളി ടൗണിലെ ആദ്യ കാല സ്വര്‍ണ വ്യാപാരിയായിരുന്നു മാത്യു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് മാത്യു മരിച്ചത്. അമേരിക്കയിൽ നിന്നും മകൾ എത്താനുണ്ടായിരുന്നതിനാൽ സംസ്കാരം ശനിയാഴ്ച്ചത്തേക്ക് മാറ്റിയിരുന്നു. മാത്യുവിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം ഞായറാഴ്ച്ച പുലർച്ചെയാണ് റോസമ്മയ്ക്ക് ഹൃദയാഘാതമുണ്ടായത്. 

തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും മധ്യേയാണ് മരണം സംഭവിച്ചത്. പരേത പാലക്കപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സണ്‍സി മാത്യു (കുമളി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്), മോന്‍സി മാത്യു, ജിന്‍സി മാത്യു, ലിന്‍സി മാത്യു. ‌മരുമക്കള്‍: ഉഷ, ആനി, ജാന്‍സി, ജോഷി ജോസഫ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

സംസ്ഥാനത്ത് മഴ ശക്തമാകും; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ 11 ജില്ലകളിൽ യെല്ലോ അലർട്ട്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഫലമായിട്ടാണ് മഴ ശക്തമാകുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടുണ്ടെന്നാണ് മുന്നറിയിപ്പ്.

അതേസമയം, ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം ശക്തി പ്രാപിക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യുന മർദ്ദമായി മാറാൻ സാധ്യതയുണ്ട്. കേരളത്തിൽ ബുധനാഴ്ച വരെ കാര്യമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.

Share it:

Idukki

Mostreaded

Post A Comment: