www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1364) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നു; ഞായറാഴ്ച്ച മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

Share it:



തിരുവനന്തപുരം: ഞായറാഴ്ച്ച മുതൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ച്ച ന്യൂനമർദം രൂപപ്പെടുകയും തുടർന്ന് 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം ശക്തി പ്രാപിച്ച് കനത്ത മഴ പെയ്യുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴ ഉണ്ടാകും. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യോല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.  

ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്.

വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വയ്ക്കണം.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

മീൻ പിടിക്കുന്നതിനിടെ ചെക്ക് ഡാമിൽ വീണ ഗൃഹനാഥൻ മരിച്ചു 

ഇടുക്കി: മീൻ പിടിക്കുന്നതിനിടെ ചെക്ക് ഡാമിന്‍റെ വാൽവിൽ വീണയാൾ മരിച്ചു. തൂക്കുപാലത്ത് കല്ലാർ പുഴയിൽ നിർമിച്ചിരിക്കുന്ന ചെക്ക് ഡാമിലാണ് അപകടം നടന്നത്. വെള്ളയാംകുടി കാണക്കാലിപ്പടി പുത്തൻപുരക്കൽ മോഹനനാണ് (40) മരിച്ചത്. വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു അപകടം. തൂക്കുപാലത്തെ സഹോദരിയുടെ വീട്ടിലെത്തിയ മോഹനൻ മീൻ പിടിക്കുന്നതിനാണ് സുഹൃത്തിനൊപ്പം ചെക്ക് ഡാമിലെത്തിയത്. 

ഇരട്ടയാറിലെ ജോലി സ്ഥലത്തു നിന്നാണ് ഇവർ തൂക്കുപാലത്ത് എത്തിയത്. മീൻ പിടിക്കുന്നതിനിടെ മോഹനൻ വെള്ളത്തിൽ വീണത് കണ്ട് സുഹൃത്ത് രക്ഷിക്കാൻ ചാടിയെങ്കിലും മോഹനൻ വാൽവിലെ ഒഴുക്കിൽപെടുകയായിരുന്നു. തുടർന്ന് നെടുങ്കണ്ടം പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മോഹനൻ ഗാർഡനുകൾ നിർമിക്കുന്ന കരാറുകാരനാണ്. 

Share it:

Kerala

Post A Comment: