കൊച്ചി: നിയന്ത്രണം വിട്ട് എത്തിയ കാർ ഇടിച്ച് നടക്കാനിറങ്ങിയ രണ്ട് സ്ത്രീകൾ മരിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന ഡോക്‌ടർ ഹൃദയാഘാതത്തെ തുടർന്നും മരിച്ചു. കിഴക്കമ്പലം പഴങ്ങനാട്ടായിരുന്നു അപകടം. കാൽനട യാത്രക്കാരായ നാല് പേരെയാണ് വാഹനമിടിച്ചത്.
പഴങ്ങനാട് സ്വദേശി നസീമ, സുബൈദ എന്നിവരാണ് മരിച്ചത്. രോഗിയായ ഡോക്ടറെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.
അപകടം സ്ഥലത്ത് വച്ച് തന്നെ ഡോക്ടർ മരിച്ചു. പരുക്കേറ്റ കാൽനടയാത്രക്കാരായ നാല് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല. കാൽനടയാത്രക്കാരായ രണ്ട് പേർ ചികിത്സയിലാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: