മുംബൈ: റോഡിൽ നിർത്തിയിട്ട വാഹനത്തിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. നാസിക്കിലാണ് 34 കാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം സ്വകാര്യ ഭാഗത്തിൽ ഇരുമ്പു ദണ്ഡ് തിരുകി കയറ്റിയത്. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിലാണ്. യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. ക്രൂരമായ പീഡനം നടത്തിയ മോഹൻ ചൗഹാനെ (45) പൊലീസ് അറസ്റ്റ് ചെയ്‌തതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
നാസിക്കിലെ സക്കിനാക്ക മേളയിലെ ഖൈറാനി റോഡിലായിരുന്നു സംഭവം. ഒരാൾ യുവതിയെ റോഡിലിട്ട് മർദിക്കുന്നെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച്ച രാവിലെ പൊലീസ് ഇവിടെയെത്തിയത്. പൊലീസ് കൺട്രോൾ റൂമിലാണ് സന്ദേശം ലഭിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് രക്തത്തിൽ കുളിച്ചു കിടക്കുന്ന യുവതിയെയാണ് കണ്ടത്.
റോഡിൽ നിർത്തിയിട്ടിരുന്ന ടെംബോ വാഹനത്തിനുള്ളിലായിരുന്നു പീഡനം. വാഹനത്തിനുള്ളിൽ നിന്നും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ വധശ്രമം, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
കോഴിക്കോട് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി
കോഴിക്കോട്: സംസ്ഥാനത്തെ ഞെട്ടിച്ച് കോഴിക്കോട് കൂട്ട ബലാത്സംഗം. കൊല്ലം സ്വദേശിയായ 32 കാരിയെയാണ് മയക്കു മരുന്നു നൽകിയ ശേഷം കൂട്ടബലാത്സംഗം ചെയ്‌തത്. കേസിൽ രണ്ട് പേർ പിടിയിലായിട്ടുണ്ട്. അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരാണ് അറസ്റ്റിലായത്. മറ്റു രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലിലാണ് പീഡനം നടന്നത്.
കഴിഞ്ഞ ദിവസം രാത്രയിലായിരുന്നു സംഭവങ്ങൾ. അജ്നാസ് ടിക് ടോക്ക് വഴിയാണ് യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തി. കാറിൽ സ്ഥലത്തെത്തിച്ച ശേഷം മയക്കുമരുന്നു നൽകി ബോധം കെടുത്തി നാലു പേരും പീഡനത്തിനിരയാക്കുകയായിരുന്നു. അബോധാവസ്ഥയിലായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകി അർധമയക്കത്തിലാക്കിയായിരുന്നു പീഡനമെന്ന് എ.സി.പി കെ. സുദർശൻ പറഞ്ഞു.
പിടിയിലായ രണ്ട് പേരെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുക്കും. യുവതി ആശുപത്രിയിലായ ശേഷം ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മെഡിക്കൽ പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി. യുവതിയുടെ മൊഴിയെടുത്തു.
Post A Comment: