പാലക്കാട്: വീടിനുള്ളിൽ എഞ്ചിനീയറിങ് ഗവേഷക വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗൈഡുമാർക്കെതിരെ ബന്ധുക്കൾ. കൊല്ലങ്കോട് പയലൂർമുക്ക് സ്വദേശി കൃഷ്ണകുമാരിയെയാണ് ഇന്നലെ രാത്രിയിൽ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷ്ണ കുമാരി ആത്മഹത്യ ചെയ്തത് ഗൈഡുമാരായ അധ്യാപകരുടെ പീഡനംമൂലമാണെന്ന് വീട്ടുകാർ ആരോപിച്ചു.
കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തിൽ 2016 മുതൽ ഗവേഷക വിദ്യാർഥിയായ കൃഷ്ണകുമാരിയെ, ഗൈഡുമാരായ അധ്യാപകർ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് സഹോദരി രാധിക ആരോപിച്ചത്. കൃഷ്ണകുമാരിയുടെ ഗവേഷണ പ്രബന്ധം അധ്യാപകർ നിരസിച്ചതായും 20 വർഷം കഴിഞ്ഞാലും ഗവേഷണം തീരില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചതായും ഇവർ പറയുന്നു.
അധ്യാപകരുടെ മാനസിക പീഡനത്തെക്കുറിച്ച്, ഡീനിന് പരാതി നൽകിയിരുന്നതായും ഇവർ പറയുന്നു. ഇരുപത് വർഷം കഴിഞ്ഞാലും ഗവേഷണം തീരില്ലെന്ന് ഗൈഡുമാർ പറഞ്ഞത് വിദ്യാർഥിനിയെ മാനസികമായി തളർത്തിയിരുന്നു.
കൃഷ്ണ കുമാരിയെ ഹോസ്റ്റലിൽ കയറാൻ അനുവദിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പിഎച്ച്ഡി വൈകിയതിലുള്ള മനോവിഷമം മൂലമാണ് മരണമെന്നാണ് വീട്ടുകാർ നൽകിയ മൊഴിയെന്നും മറ്റ് ആരോപണങ്ങൾ അന്വേഷിച്ചു വരുന്നതായും പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഭർത്താവിന്‍റെ സംസ്‌കാര ചടങ്ങിനു പിന്നാലെ ഹൃദയാഘാതം വന്ന ഭാര്യ മരിച്ചു
ഇടുക്കി: ഭർത്താവിന്‍റെ സംസ്‌കാരം നടന്നതിനു പിന്നാലെ ഹൃദയാഘാതം വന്ന ഭാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. കുമളി കാരക്കാട്ടില്‍ കെ.എസ്. മാത്യുവിന്‍റെ (മത്തച്ചന്‍-83) സംസ്കാരം നടന്നതിന്‍റെ പിറ്റേ ദിവസമാണ് ഭാര്യ റോസമ്മയ്ക്ക് (80) ഹൃദയാഘാതമുണ്ടായത്. തുടർന്ന് കോട്ടയത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ മരിച്ചത്.
കുമളി ടൗണിലെ ആദ്യ കാല സ്വര്‍ണ വ്യാപാരിയായിരുന്നു മാത്യു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് മാത്യു മരിച്ചത്. അമേരിക്കയിൽ നിന്നും മകൾ എത്താനുണ്ടായിരുന്നതിനാൽ സംസ്കാരം ശനിയാഴ്ച്ചത്തേക്ക് മാറ്റിയിരുന്നു. മാത്യുവിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം ഞായറാഴ്ച്ച പുലർച്ചെയാണ് റോസമ്മയ്ക്ക് ഹൃദയാഘാതമുണ്ടായത്.
തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും മധ്യേയാണ് മരണം സംഭവിച്ചത്. പരേത പാലക്കപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സണ്‍സി മാത്യു (കുമളി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്), മോന്‍സി മാത്യു, ജിന്‍സി മാത്യു, ലിന്‍സി മാത്യു. മരുമക്കള്‍: ഉഷ, ആനി, ജാന്‍സി, ജോഷി ജോസഫ്.

Post A Comment: