www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1979) Idukki (1906) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ആത്മഹത്യക്ക് ശ്രമിച്ചതല്ല; മരുന്ന് കൂടിപ്പോയെന്ന് യുവ നടി

Share it:



കൊച്ചി: താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതല്ലെന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള യുവ നടിയുടെ മൊഴി. കഴിഞ്ഞ ദിവസമാണ് അമിതമായി ഉറക്ക ഗുളിക കഴിച്ച് അവശ നിലയിലായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നായിരുന്നു പുറത്തു വന്ന വിവരം. നേരത്തെ നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായിരുന്നു ഈ യുവ നടി.  

നടിക്കേസിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തു വരികയും ദിലീപിനെതിരെ അന്വേഷണം മുറുകുകയും ചെയ്‌തത് സിനിമാ ലോകത്ത് വലിയ ഭീതി ഉയർത്തിയിരുന്നു. മുമ്പ് നടിക്കേസിൽ കൂറുമാറിയ സിനിമാ മേഖലയിലെ 20 ഓളം പേർ നിരീക്ഷണത്തിലാണെന്നും ഇവരുടെ സാമ്പത്തിക സോഴ്‌സ് അടക്കം അന്വേഷണ പരിധിയിലാണെന്നുമുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

ഇതിനു പിന്നാലെയാണ് യുവ നടിയെ അവശ നിലയിൽ വീട്ടിൽ കണ്ടത്. നടി കേസിൽ അന്വേഷണം വരുമോയെന്ന് ഭയന്നാണ് നടി ജീവനൊടുക്കാൻ ശ്രമിച്ചതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചകൾ നടന്നിരുന്നു. ഇതിനു പിന്നാലെ നടി പ്രസവാനന്തര മാനസിക സമ്മർദങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്. എന്നാൽ പൊലീസ് മൊഴിയെടുത്തപ്പോൾ താൻ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്നും അമിത അളവിൽ ഉറക്ക ഗുളിക കഴിച്ചു പോയതാണെന്നും നടി പറയുന്നു. എന്നാൽ ഈ മൊഴി പൊലീസ് പൂർണമായും മുഖവിലക്കെടുത്തിട്ടില്ല. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

സംസ്ഥാനത്ത് 76 പേർക്ക് കൂടി ഒമിക്രോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നു. 76 പേർക്ക് കൂടി പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. തമിഴ്‌നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 

59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ഏഴ് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ഒൻപത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

അതേസമയം പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിങ് കോളെജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പര്‍ക്കത്തിലുള്ള വിദ്യാർഥിയില്‍ നിന്നും പകര്‍ന്നതാണെന്ന് സംശയിക്കുന്നു. 30 പേര്‍ക്കാണ് നഴ്സിങ് കോളെജില്‍ രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലെ സ്ഥിതി ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൂടുതല്‍ പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും. 

ഇതോടെ സംസ്ഥാനത്ത് ആകെ 421 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 290 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 85 പേരും എത്തിയിട്ടുണ്ട്. 43 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 3 പേരാണുള്ളത്.


Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light