www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പങ്കാളി കൈമാറ്റം; ഗ്രൂപ്പിലെ സജീവ സാനിധ്യമായ ദമ്പതികൾ നിരീക്ഷണത്തിൽ

Share it:


കോട്ടയം: ഫാമിലി ഗെറ്റ് ടുഗദറിന്‍റെ മറവിൽ പങ്കാളികളെ കൈമാറ്റം ചെയ്‌ത് പെൺവാണിഭം നടത്തിയ സംഭവത്തിൽ ദമ്പതികൾ നിരീക്ഷണത്തിൽ. കഴിഞ്ഞ ദിവസമാണ് കറുകച്ചാൽ കേന്ദ്രീകരിച്ചുള്ള സംഘം പൊലീസിന്‍റെ വലയിലായത്. ഭർത്താവ് തന്നെ വൈഫ് സ്വാപ്പിങ്ങിനായി മറ്റുള്ളവർക്ക് കാഴ്ച്ച വച്ചെന്ന 26കാരിയുടെ പരാതിയിൽ നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് നീങ്ങിയത്.

അതേസമയം സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സംസ്ഥാനത്ത് വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് പങ്കാളി കൈമാറ്റ പാർട്ടികൾ നടക്കുന്നുണ്ടെന്നും സമൂഹത്തിലെ ഉന്നതർ പോലും ഇത്തരത്തിലുള്ള പാർട്ടികളിലെ സജീവ പങ്കാളികളാണെന്നും കണ്ടെത്തിയിരുന്നു.

ഫെയ്‌സ് ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ്പ്, ടെലഗ്രാം എന്നിവയിലൂടെയാണ് ഇത്തരത്തിലുള്ളവർ സംഘം ചേരുന്നതും അടുപ്പം പുതുക്കുന്നതും. ടെലഗ്രാം ഗ്രൂപ്പിൽ 5000 ത്തോളം പേർ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം അന്വേഷണം ആരംഭിച്ചതോടെ നിരവധി പേർ ഗ്രൂപ്പുകളിൽ നിന്നും ലെഫ്റ്റ് ആയത് അന്വേഷണത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.  

അതേസമയം മധ്യകേരളത്തിൽ താമസിക്കുന്ന ഒരു കുടുംബം പൊലീസിന്‍റെ നിരീക്ഷണത്തിലാണെന്നാണ് വിവരം. സമൂഹത്തിൽ ഉന്നത ശ്രേണിയിലുള്ള ഭാര്യയും ഭർത്താവും വൈഫ് സ്വാപ്പിങ് ഗ്രൂപ്പുകളിലെ സജീവ സാനിധ്യമായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. സ്വാപ്പിങ് പാർട്ടികളിലേക്ക് നിരവധി പേരെ ഇവർ ചേർത്തിട്ടുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്. സമാനമായി മറ്റു ചില ഭാര്യാ- ഭർത്താക്കൻമാരും സംശയ നിഴലിലുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. 

ഗ്രൂപ്പുകളിൽ ഇവർ അശ്ലീല ചാറ്റുകൾ നടത്തിയതിന്‍റെയും പാർട്ടികളിൽ പങ്കെടുത്തതിന്‍റെയും വിവരങ്ങൾ ശേഖരിച്ചു വരികയാണ്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും കേസിൽ മുന്നോട്ട് നീങ്ങുന്നതെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

സംസ്ഥാനത്ത് 76 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നു. 76 പേർക്ക് കൂടി പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. തമിഴ്‌നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 

59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ഏഴ് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ഒൻപത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

അതേസമയം പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിങ് കോളെജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പര്‍ക്കത്തിലുള്ള വിദ്യാർഥിയില്‍ നിന്നും പകര്‍ന്നതാണെന്ന് സംശയിക്കുന്നു. 30 പേര്‍ക്കാണ് നഴ്സിങ് കോളെജില്‍ രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലെ സ്ഥിതി ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൂടുതല്‍ പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും. 

ഇതോടെ സംസ്ഥാനത്ത് ആകെ 421 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 290 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 85 പേരും എത്തിയിട്ടുണ്ട്. 43 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 3 പേരാണുള്ളത്.


Share it:

Kerala

Post A Comment: