കിടങ്ങൂർ: അർധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഒറ്റയ്ക്ക് താമസിച്ചിരുന്ന 88 കാരിയായ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 20 കാരൻ പൊലീസ് പിടിയിൽ. ഇന്നലെ രാത്രിയിലാണ് സംഭവം.
കിടങ്ങൂർ മംഗളാരം പള്ളിക്ക് സമീപം താമസിക്കുന്ന കാഞ്ഞിരക്കാട്ട് പ്രസാദ് (20) ആണ് പൊലീസിന്‍റെ പിടിയിലായത്. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. സ്‌റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്റ്റർ കെ.ആർ ബിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. അതിക്രമത്തിനിടെ പരിക്കേറ്റ വയോധികയെ ആശുപത്രിയിൽ പ്രവശേഷിപ്പിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: