ന്യൂയോർക്ക്: അന്യഗ്രഹ ജീവികളെ കണ്ടെന്ന അവകാശ വാദവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇവയിൽ പലതും പിന്നീട് വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു അവകാശവാദവുമായിട്ടാണ് യു.എസിലെ ഒരു ഫോട്ടോഗ്രാഫർ രംഗത്തുള്ളത്.
നഗ്നനായ അന്യഗ്രഹജീവിയെ താൻ ക്യാമറയിൽ പകർത്തി എന്നാണ് ഫോട്ടോഗ്രാഫറുടെ വാദം. ഗോളാകൃതിയിലുള തലയുള്ള വിചിത്ര രൂപം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ചിത്രം പകർത്തിയെന്ന് ഇയാൾ പറയുന്നു. യുഎസിലെ മോണ്ടോണയിൽ നിന്നാണ് ഡൊണാൾഡ് ബ്രോംലി എന്ന ഫോട്ടോഗ്രാഫർ ചിത്രമെടുത്തത്.
അന്യഗ്രഹ ജീവികളുടെ സാന്നിധ്യം മുമ്പ് പല തവണ റിപ്പോർട്ട് ചെയ്‌തിട്ടുള്ള പ്രദേശം കൂടിയാണിതെന്ന് പുറത്തു വന്ന റിപ്പോർട്ട് പറയുന്നത്. മനുഷ്യ രൂപമാണെന്ന് ആദ്യം കരുതിയെങ്കിലും ശരീരത്തിലെ പ്രത്യേകതകളാണ് ഈ ചിത്രത്തെ ഇപ്പോൾ ചർച്ചയാകുന്നത്. ഇത് കൃത്രിമമായ ഉണ്ടാക്കിയതാണെന്ന വാദവും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഈ അവകാശവാദത്തെ തുണച്ചും വിമർശിച്ചും ഒട്ടേറെ കമന്‍റുകൾ സൈബർ ഇടങ്ങളിൽ കാണാം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
കുഞ്ഞിനെ തട്ടിയെടുത്തത് കാമുകനോട് പ്രതികാരം ചെയ്യാൻ
കോട്ടയം: നവജാത ശിശുവിനെ അമ്മയുടെ പക്കൽ നിന്നും തട്ടിക്കൊണ്ടുപോയത് കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യാനെന്ന് പിടിയിലായ നീതു. ഇന്നലെയാണ് കോട്ടയം മെഡിക്കൽ കോളെജിലെ ഗൈനക്കോളജി വാർഡിൽ നിന്നും നഴ്‌സിന്‍റെ വേഷത്തിലെത്തി മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ കളമശേരി സ്വദേശിനി നീതു പിടിയിലായിരുന്നു.
പൊലീസ് കസ്റ്റഡിയിലായതു മുതൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് നീതു പറയുന്നത്. കുട്ടിയെ തട്ടിയെടുത്തത് വിൽപ്പനക്കെന്നായിരുന്നു ഇന്നലത്തെ മൊഴി. എന്നാൽ പിന്നീട് ഈ മൊഴി മാറ്റി. വിവാഹ വാദ്ഗാനം നൽകി തന്നെ വഞ്ചിച്ച കാമുകനെ ഭീഷണിപ്പെടുത്താനാണ് കുട്ടിയെ തട്ടിയെടുത്തതെന്നാണ് നീതു ഒടുവിൽ പറയുന്നത്.
ഇബ്രാഹിം ബാദുഷ എന്നയാളുമായി താൻ അടുപ്പത്തിലായിരുന്നുവെന്നും ഇയാൾ തന്നിൽ നിന്നും 30 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തതായും ഇവർ പറഞ്ഞു. കുഞ്ഞിനെ കാട്ടി ഭീഷണിപ്പെടുത്തി ഈ പണം തിരികെ വാങ്ങുകയായിരുന്നു ലക്ഷ്യം. ഇബ്രാഹീം ബാദുഷയുടെ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്നു നീതു. ഇതിനിടെ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു ഇതുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്.
ഈ സമയത്ത് നീതു ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളെജില്‍ നിന്നും തട്ടിയെടുത്ത കുഞ്ഞിനെ ബാദുഷയുടെ കുഞ്ഞെന്ന് വരുത്തി തീര്‍ത്ത് ബ്ലാക് മെയില്‍ ചെയ്യാനായിരുന്നു നീക്കം. സംഭവത്തില്‍ ഇബ്രാഹീം ബാദുഷയും പൊലീസ് കസ്റ്റഡിയിലുണ്ട്. കുട്ടിയെ മോഷ്ടിക്കാന്‍ മെഡിക്കല്‍ കോളെജിന് സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് ആസൂത്രണം നടത്തി. പല തവണ നീതു ഗൈനക്കോളജി വിഭാഗത്തിലെത്തിയതായും വിവരമുണ്ട്.
അതേസമയം നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആശുപത്രിക്ക് ഉണ്ടായ സുരക്ഷാ വീഴ്ച ആശുപത്രി അധികതർ അന്വേഷിക്കും. ഇതിനായി നാലംഗ സമിതിയെ നിയോഗിച്ചു. ആർ എം ഒ, നഴ്‌സിംഗ് ഓഫിസർ, സുരക്ഷാ തലവൻ, ഫോറൻസിക് വിദഗ്ധൻ എന്നിവർ ആണ് സമിതി അംഗങ്ങൾ. ഇവർ തയാറാക്കുന്ന റിപ്പോർട്ട് സർക്കാരിന് കൈമാറും. നിലവിലെ സുരക്ഷാ രീതി പുനഃപരിശോധിക്കാനാണ് തീരുമാനം. ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് സംഭവമുണ്ടായത്.
നഴ്സിന്‍റെ വേഷത്തിലെത്തിയ നീതു ചികിത്സക്ക് എന്ന പേരിൽ കുഞ്ഞിനെ അമ്മയിൽ നിന്നും വാങ്ങിക്കൊണ്ട് പോകുകയായിരുന്നു. കുഞ്ഞിനൊപ്പം അമ്മയെ വിളിക്കാത്തത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ അൽപ്പ സമയത്തിനുള്ളിൽ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു. എന്നാൽ കുഞ്ഞിനെ വാങ്ങിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Post A Comment: